Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅശ്വമേധവും...

'അശ്വമേധ'വും 'നമ്മളൊന്നും' വീണ്ടും അരങ്ങി​േലക്ക്​

text_fields
bookmark_border
തൃശൂർ: തോപ്പിൽ ഭാസിയുടെയും ചെറുകാടി​െൻറയും പ്രശസ്ത നാടകങ്ങളായ 'അശ്വമേധ'വും 'നമ്മളൊന്നും' വീണ്ടും അരങ്ങിലെത്തുന്നു. ഒപ്പം ഒ.വി. വിജയ​െൻറ 'കടൽതീരത്തും'. രംഗചേതനയാണ് നാടകോത്സവത്തി​െൻറ ഭാഗമായി ഇവ വീണ്ടും അവതരിപ്പിക്കുന്നതെന്ന് രംഗചേതന സാരഥികളായ ഇ.ടി. വർഗീസ്, കെ.വി. ഗണേഷ്, ഇ.ഡി. ഡേവിസ് എന്നിവർ വാർത്തസേമ്മളനത്തിൽ അറിയിച്ചു. നാടകോത്സവം ഒക്ടോബർ എട്ടിന് ആരംഭിക്കും. തുടർച്ചയായ 10 ഞായറാഴ്ചകളിൽ വൈകുന്നേരം 6.30നാണ് നാടകാവതരണം. എം.ടിയുടെ 'ഇരുട്ടി​െൻറ ആത്മാവ്, വൈക്കം മുഹമ്മദ് ബഷീറി​െൻറ 'മതിലുകൾ' എന്നിവയുടെ നാടകാവിഷ്കാരവുമുണ്ട്. എൻ.എൻ. പിള്ളയുടെ 'മുടിഞ്ഞ കുളി', ജി. ശങ്കരപിള്ളയുടെ 'പൂജാമുറി', കെ.വി. ഗണേഷി​െൻറ 'സ്വർണകലശം', കെ.കെ. പ്രശാന്തി​െൻറ 'പുരാവസ്തു' എന്നീ നാടകങ്ങളും അരങ്ങേറും. കെ.വി. ഗണേഷ്, കെ.കെ. പ്രശാന്ത്, കെ.എസ്. പ്രതാപൻ, അജിത്കുമാർ, ചന്ദ്രൻ മുക്കാട്ടുകര, സി.എസ്. പ്രേമകുമാർ, സുരേഷ് മേച്ചേരി, കെ.എൻ. പ്രശാന്ത്, രാജൻ പൂത്തറക്കൽ എന്നിവരാണ് നാടകങ്ങൾ സംവിധാനം ചെയ്തത്. നാടകോത്സവത്തി​െൻറ ഭാഗമായി തോപ്പിൽ ഭാസി, ചെറുകാട്, കെ.ടി. മുഹമ്മദ്, എം.ആർ.ബി, പ്രേംജി, വി.ടി. ഭട്ടതിരിപ്പാട്, കെ. ദാമോദരൻ, നരേന്ദ്രപ്രസാദ് എന്നിവരെക്കുറിച്ച് അനുസ്മരണ പ്രഭാഷണങ്ങളും ഉണ്ടാകും. സംഗീത നാടക അക്കാദമി നാട്യഗൃഹത്തിൽ എട്ടിന് പ്രഫ. എം. മുരളീധരൻ ഉദ്ഘാടനം ചെയ്യും. പ്രഫ. പി.എൻ. പ്രകാശ് അധ്യക്ഷത വഹിക്കും. അസോസിയേഷൻ ഫോർ മ​െൻറലി ഹാൻറിക്കേപ്ഡ് അഡൽട്ട്സിലെ (അംഹ) അംഗങ്ങൾ അവതരിപ്പിക്കുന്ന 'സ്വർണകലശ'മാണ് ആദ്യ നാടകം. ഇതിലെ അഭിനേതാക്കൾക്ക് സുനിൽ സുഗത ഉപഹാരം നൽകും. വാർത്തസമ്മേളനത്തിൽ വി.എസ്. ഗിരീശൻ, സി.എസ്. പ്രേംകുമാർ എന്നിവരും പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story