Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഞ്ചുകിലോ കഞ്ചാവുമായി...

അഞ്ചുകിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

text_fields
bookmark_border
തൃശൂർ: കഞ്ചാവ് തൃശൂരിലെത്തിച്ച് വിൽപ്പന നടത്തുന്ന ശൃംഖലയിലെ പ്രധാനി അഞ്ചുകിലോ കഞ്ചാവുമായി പിടിയിൽ. ട്രെയിനിലും ടൂറിസ്റ്റ് ബസിലും വൻതോതിൽ കഞ്ചാവ് എത്തിച്ചിരുന്ന കാട്ടൂർ നെടുപുര തൈവളപ്പിൽ സുനിൽകുമാർ (50) ആണ് പെരിങ്ങോട്ടുകരയിൽ എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡി​െൻറ പിടിയിലായത്. ഗന്ധം പുറത്തുവരാതിരിക്കാൻ കഞ്ചാവ് പ്ലാസ്റ്റിക് കവറിൽ നിറച്ച് സെല്ലോടാപ്പ് ഒട്ടിച്ച് കട്ടകളാക്കി വിലകൂടിയ സുഗന്ധ ദ്രവ്യങ്ങൾ പൂശി ബാഗിൽ ഒളിപ്പിച്ചാണ് കടത്തിയിരുന്നത്. ബംഗളൂരുവിൽ നിന്നും ലഭിക്കുന്ന കഞ്ചാവ് കിലോഗ്രാമിന് 10,000 രൂപ അധികം ഈടാക്കിയാണ് വിറ്റിരുന്നത്. മാസത്തിൽ ഒരു തവണമാത്രം വിൽപ്പന നടത്തുന്നതിനാൽ നിരീക്ഷിച്ച് പിടികൂടാൻ പ്രയാസമായിരുന്നു. ബംഗളൂരുവിൽ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കിയ ഇയാൾക്ക് തൃശൂരിൽ വേറെ ഭാര്യയും കുട്ടിയുമുണ്ട്. പെരിങ്ങോട്ടുകരയിലെ ബന്ധുവീട്ടിൽ അവർ പോലുമറിയാതെ കഞ്ചാവ് ഒളിപ്പിച്ച് ആവശ്യക്കാർക്ക് എത്തിച്ചുകൊടുത്തിരുന്നു. ആലപ്പുഴ സ്വദേശിയും ബംഗളൂരുവിൽ സ്ഥിരതാമസക്കാരനുമായ ഷമീറാണ് കഞ്ചാവ് ലഭ്യമാക്കുന്നതെന്നും അരുൺ എന്നയാൾക്ക് കൈമാറാനാണ് പെരിങ്ങോട്ടുകരയിൽ കൊണ്ടുവന്നതെന്നും ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞു. നേരത്തെ തിരുവല്ലയിൽ കാറിൽ കടത്തികൊണ്ടുവന്ന 350 ലിറ്റർ സ്പിരിറ്റ് പിടിച്ച കേസിൽ സുനിൽകുമാർ പ്രതിയാണ്. ഇരിങ്ങാലക്കുട പൊലീസിൽ സുനിൽകുമാറിനെതിരെ നിരവധി അടിപിടി കേസുകളുണ്ട്. സ്പിരിറ്റ് കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് കഞ്ചാവ് കച്ചവടത്തിലേക്ക് തിരിഞ്ഞത്. കഞ്ചാവ് നൽകുന്ന ഷെമീർ പെരിങ്ങോട്ടുകരയിൽ വാങ്ങാൻ ഒരുങ്ങിയിരുന്ന അരുൺ എന്നിവരെ പിടികൂടുന്നതിന് ശ്രമം തുടരുകയാണെന്ന് എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് സി.ഐ ജി. ഹരികൃഷ്ണൻ പിള്ള പറഞ്ഞു. ഇൻസ്‌പെക്ടർ എസ്. ശ്രീകുമാർ, പ്രിവൻറിവ് ഓഫിസർമാരായ ജിേൻറാ ജോർജ്ജ്, തോമസ് ദേവസി, സതീഷ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ സുരേഷ്‌കുമാർ, വിശാൽ, ശശിധരൻ, റെനിൽ, ഷാജി വിനോദ്, ഉണ്ണികൃഷ്ണൻ, സന്തോഷ്, ശ്രീജിത്ത് എന്നിവർ സംഘത്തിലുണ്ടായിരുന്നു. അസി. എക്‌സൈസ് കമീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടാനായത്.
Show Full Article
TAGS:LOCAL NEWS 
Next Story