Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയെമനിൽ...

യെമനിൽ തടവിലാക്കപ്പെട്ടവരുടെ മോചനത്തിനായി പ്രാർഥിക്കണം ^ഫാ. ടോം ഉഴുന്നാലിൽ

text_fields
bookmark_border
യെമനിൽ തടവിലാക്കപ്പെട്ടവരുടെ മോചനത്തിനായി പ്രാർഥിക്കണം -ഫാ. ടോം ഉഴുന്നാലിൽ *ഫാ. ടോം ഉഴുന്നാലിന് സ്വീകരണം നൽകി തൃശൂർ: യെമനിൽ തടവിലാക്കപ്പെട്ടവരുടെ മോചനത്തിനായി എല്ലാവരും പ്രാർഥിക്കണമെന്ന് ഫാ. ടോം ഉഴുന്നാലിൽ. എല്ലാവരും ഒന്നിച്ചു പ്രാർഥിച്ചാൽ ഫലം ലഭിക്കുമെന്നാണ് ത​െൻറ മോചനത്തിലൂടെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ആർച്ച് ബിഷപ്പ്സ് ഹൗസിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാർഥനയുമായി ഒപ്പം നിന്ന എല്ലാവർക്കും നന്ദി. ഹിന്ദുമത വിശ്വാസികൾ മോചനത്തിനായി പൂജ നടത്തിയപ്പോൾ ഇസ്ലാം മത വിശ്വാസികൾ പ്രാർഥനയുമായി ഒപ്പം നിന്നു. പല ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും തടവിലെ ജീവിതം വിഷമകരമായിരുന്നില്ല. എല്ലാവിധ സൗകര്യവും അവർ ചെയ്തു തന്നു. 2016 ൽ ദിവ്യകാരുണ്യത്തി​െൻറ ആരാധനക്ക് ആശിർവാദം കൊടുത്ത ശേഷം ചാപ്പിലിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ബന്ധിയാക്കപ്പെടുന്നത്. ഇന്ത്യക്കാരനാണെന്ന് പറഞ്ഞതോടെ കാറി​െൻറ ഡിക്കിയിൽ കയറ്റിയിരുത്തി. 18 മാസം നീണ്ട തടവിനു ശേഷം ഒരു തവണ മോചിപ്പിക്കാൻ കൊണ്ടു പോയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. പിന്നീട് രാത്രിയും പകലുമായി നീണ്ട യാത്രക്കൊടുവിൽ ഒമാനിൽ എത്തിക്കുകയായിരുന്നു. ദൈവം ഉണ്ടെന്നും പ്രാർഥന കേൾക്കുമെന്നതി​െൻറ തെളിവാണ് മോചനത്തിലൂടെ ബോധ്യമായത്. ഒാരോരുത്തർക്കും ഓരോ ദൗത്യമാണ് ഏൽപിച്ചിട്ടുള്ളത്. ദുരന്തത്തെയും ദുരിതത്തെയും തരണം ചെയ്യാനുള്ള ശക്തി ഇത്തരം സംഭവങ്ങളിലൂടെ നമുക്ക് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. വികാർ ജനറൽ മോൺ. ജോർജ് കോമ്പാറ നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story