Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭിന്നശേഷിക്കാരുടെ...

ഭിന്നശേഷിക്കാരുടെ ജോലിസംവരണം; വെറുതെ കുരുങ്ങി ഫയൽ

text_fields
bookmark_border
തൃശൂർ: മുഖ്യമന്ത്രിക്ക് മുന്നിൽ എത്തിയിട്ടും ഭിന്നശേഷിക്കാരുടെ ജോലിസംവരണം സംബന്ധിച്ച ഫയലിൽ തീരുമാനമായില്ല. ആറ് റവന്യു ഡിവിഷൻ ഒാഫിസർമാരുടെ നിയമനവും തസ്തികയും അംഗീകരിച്ചുവെങ്കിലും ഇവരുടെ ആസ്ഥാനം സംബന്ധിച്ച് ഫയലിൽ രേഖപ്പെടുത്താതിരുന്നതാണ് പ്രശ്നമായത്. ബുധനാഴ്ച മന്ത്രിസഭയോഗ പരിഗണനക്കായി മുഖ്യമന്ത്രി പരിശോധിക്കുന്നതിനിടെയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഫയൽ മാറ്റിവെക്കുകയായിരുന്നു. അടിയന്തരമായി ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി റവന്യുമന്ത്രി കൂടിക്കാഴ്ച നടത്തണമെന്ന നിർേദശം രേഖപ്പെടുത്തിയാണ് ഫയൽ മടക്കിയത്. വ്യാഴാഴ്ച റവന്യുമന്ത്രി മുഖ്യമന്ത്രിയെ കണ്ടേക്കുമെന്നാണ് സൂചന. തിരുവനന്തപുരം, കൊല്ലം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് പുതിയ റവന്യു ഡിവിഷനൽ ഒാഫിസർമാരുടെ തസ്തിക സൃഷ്ടിക്കുന്നത്. എന്നാൽ, പുതിയ ആ.ഡി.ഒ ആസ്ഥാനം സംബന്ധിച്ച് റവന്യുവകുപ്പ് തീരുമാനം എടുക്കാത്തതാണ് പ്രശ്നങ്ങളുടെ കാതൽ. ഉദ്യോഗസ്ഥ ഇടപെടലാണ് കാലതാമസത്തിന് കാരണമെന്നാണ് അറിയുന്നത്. കഴിഞ്ഞ ആഗസ്റ്റിൽ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ, ഹൈകോടതി എന്നിവ സെപ്റ്റംബർ എട്ടിനകം തസ്തിക അനുവദിച്ച് നിയമനം നടത്തണമെന്ന് ഉത്തരവിട്ടിരുന്നു. സുപ്രീംകോടതി നിർദേശിച്ച സംവരണക്രമത്തിൽ നിയമനം നടത്താത്തതിൽ സർക്കാറിനെതിരെ രൂക്ഷവിമർശനവുമായാണ് ഉത്തരവ് ഇറക്കിയത്. നിയമപരിശോധനക്ക്ശേഷം പിന്നീട് തസ്തികയില്ലെന്നും സൂപ്പർ ന്യൂമററി തസ്തിക അനുവദിക്കാമെന്നും തുടങ്ങി റവന്യുവകുപ്പി​െൻറ സാേങ്കതികവാദങ്ങളുടെ പേരിൽ കുടുങ്ങിക്കിടന്നിരുന്ന ഫയൽ, പരാതി മുഖ്യമന്ത്രിയുടെ അടുത്തെത്തിയതോടെയാണ് വേഗത്തിലായത്. രണ്ടുമാസം മുേമ്പ തസ്തിക അനുവദിച്ച് നിയമനം നടത്തുന്നതിന് മുഖ്യമന്ത്രി സാമൂഹികനീതി, റവന്യു വകുപ്പുകൾക്ക് നിർദേശം നൽകി. ഇതോടെയാണ് പുതിയ ആറ് റവന്യു ഡിവിഷനുകൾ സൃഷ്ടിക്കാൻ തീരുമാനമായത്. കഴിഞ്ഞ ആഴ്ച ധനകാര്യവകുപ്പിൽ നിന്നും അംഗീകാരം നേടി റവന്യു വകുപ്പിന് കൈമാറിയിരുന്നു. എന്നാൽ, ആസ്ഥാനം രേഖപ്പെടുത്താതെയായിരുന്നു ഫയൽ മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. ബുധനാഴ്ച മന്ത്രിസഭയോഗത്തിൽ ഫയൽ വരേണ്ടതുമായിരുന്നു. ആസ്ഥാനം രേഖപ്പെടുത്താതെ ഫയൽ വിട്ടതിലും ഉദ്യോഗസ്ഥ ഇടപെടലുണ്ടെന്ന് ആക്ഷേപമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story