Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right​ൈക തല്ലിയൊടിക്കാൻ...

​ൈക തല്ലിയൊടിക്കാൻ ക്വ​േട്ടഷൻ: അഭിഭാഷക​െൻറ അറസ്​റ്റ്​ 12 വരെ തടഞ്ഞു

text_fields
bookmark_border
കൊച്ചി: തൃശൂരിൽ എൻജിനീയറുടെ കൈ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ അഭിഭാഷകനെ 12 വരെ അറസ്റ്റ് ചെയ്യുന്നത് ഹൈകോടതി വിലക്കി. വ്യക്തമായ വസ്തുതകളും തെളിവുകളും വിശദീകരിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവിട്ട കോടതി, ഹരജി 12ന് വീണ്ടും പരിഗണിക്കാൻ മാറ്റി. മുൻകൂർ ജാമ്യം തേടി അയ്യന്തോൾ സ്വദേശിയായ അഭിഭാഷകൻ വി.ആർ. ജ്യോതിഷ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. തൃശൂരിലെ ഒരു മാളിൽ കാർ ഹോൺ മുഴക്കിയതി​െൻറ പേരിലുണ്ടായ തർക്കത്തെ തുടർന്ന് എൻജിനീയറെ മർദിക്കാൻ ജ്യോതിഷ് ക്വട്ടേഷൻ നൽകിയെന്നും ഇതനുസരിച്ച് തൃശൂർ സ്വദേശികളായ സാബു, അജീഷ് എന്നിവർ ഇരുമ്പുവടികൊണ്ട് എൻജിനീയറുടെ കൈ തല്ലിയൊടിച്ചെന്നും പൊലീസ് പറയുന്നു. പ്രതികളെ ജ്യോതിഷ് ഫോണിൽ വിളിച്ചതിന് തെളിവുണ്ടെന്ന് പൊലീസ് വാദിക്കുന്നു. എന്നാൽ, വൈകീട്ട് ഏഴിന് മാളിൽനിന്ന് മടങ്ങിയ എൻജിനീയറെ 7.10നും 7.20നുമിടക്ക് വീട്ടിൽ വെച്ച് ആക്രമിെച്ചന്നാണ് പരാതിയിൽ പറയുന്നത്. ഇതനുസരിച്ച് 15 മിനിറ്റുകൊണ്ട് കുറ്റകൃത്യത്തിലേക്ക് നയിച്ച ഗൂഢാലോചന നടെന്നന്ന് വിലയിരുത്തേണ്ടിവരും. ഇെതങ്ങനെയാണ് സാധ്യമാവുകയെന്ന് കോടതി ചോദിച്ചു. ഹരജിക്കാരനും പ്രതികളിെലാരാളും സംസാരിെച്ചന്ന് പറയുന്നത് സംഭവശേഷമാണ്. ഒന്നിലേറെപ്പേരുടെ മനസ്സുകൾ ഒരു കുറ്റകൃത്യത്തിന് വേണ്ടി ഒന്നാകുേമ്പാഴേ ഗൂഢാലോചന നടത്തിയെന്ന് പറയാനാവൂ. കുറ്റകൃത്യം നടന്നത് ആരോപിക്കപ്പെടുന്ന ഗൂഢാലോചനയെ തുടർന്നാണെന്ന് തെളിയിക്കപ്പെടണം. എൻജിനീയർ മാളിൽനിന്ന് മടങ്ങിയ സമയം േരഖപ്പെടുത്തിയതിലുൾപ്പെടെയുള്ള അവ്യക്തത നീക്കി വിശദമായ റിപ്പോർട്ട് നൽകാൻ പ്രോസിക്യൂഷനോട് കോടതി നിർദേശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story