Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബൈക്കിലെത്തിയ യുവാക്കൾ ...

ബൈക്കിലെത്തിയ യുവാക്കൾ ആശുപത്രി ജീവനക്കാരിയുടെ മാല പൊട്ടിച്ചു

text_fields
bookmark_border
കൊടുങ്ങല്ലൂർ: ആശുപത്രി ജീവനക്കാരിയുടെ സ്വർണ മാല ബൈക്കിലെത്തിയ യുവാക്കൾ പൊട്ടിച്ചെടുത്തു. പിടിവലിയിൽ ഇവരുടെ കഴുത്തിന് പരിക്കേറ്റു. കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിലെ ജീവനക്കാരി സ്മിതയുടെ രണ്ടര പവനോളം വരുന്ന മാലയാണ് മോഷ്ടാക്കൾ കവർന്നത്. ദേശീയപാത 17ൽ എസ്.എൻ.പുരം ശാന്തിപുരത്ത് ബുധനാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ശാന്തിപുരത്ത് ബസ് ഇറങ്ങിയ ഇവർ വീട്ടിലേക്ക് പോകുന്നതിനിടെ എതിർ ദിശയിൽവന്ന ബൈക്ക് യാത്രികരാണ് മാല പൊട്ടിച്ചത്. സ്മിതയെ നീരിക്ഷിച്ച മോഷ്ടാക്കൾ ഹൈവേയിൽ നിന്നിറങ്ങിവന്ന് പരിസരത്ത് ആരുമില്ലെന്ന് മനസ്സിലാക്കി മാലപൊട്ടിച്ച് തിരിച്ച് ഹൈവേയിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് കരുതുന്നു. ബലപ്രയോഗത്തിനിടയിൽ ഇവരുടെ കഴുത്തിന് മുറിവേറ്റു. വിവരം അറിഞ്ഞ് മതിലകം പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തി. ഇടവേളക്ക് ശേഷമാണ് കൊടുങ്ങല്ലൂർ മേഖലയിൽ വീണ്ടും ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഭവം ഉണ്ടായത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story