Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇരിങ്ങാലക്കുടയിലെ...

ഇരിങ്ങാലക്കുടയിലെ സ്‌കൂളുകളുടെ സമഗ്ര വികസനം; മാസ്​റ്റര്‍ പ്ലാന്‍ തയാറാക്കൽ തുടങ്ങി

text_fields
bookmark_border
ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക് നിലവാരമുയര്‍ത്തുന്നതിനും മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നു. ഇതി​െൻറ ആദ്യപടിയായി പ്രഫ. കെ.യു. അരുണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ തയാറാക്കുക, എല്ലാ സ്‌കൂളുകളും ഹൈടെക് പദവിയിലേക്ക് ഉയര്‍ത്തുക, സിവില്‍ സര്‍വിസ് പരീക്ഷ, ദേശീയ, സംസ്ഥാന കലാ കായിക മേളകളിലേക്കായി പരിശീലനം, മലയാളം-,ഇംഗ്ലീഷ് ഭാഷകളിലുള്ള പ്രാവീണ്യം ഉറപ്പാക്കുക, വായനാമുറികള്‍ നിർമിക്കുക, ശുചിത്വമുള്ള ശൗചാലയ സംവിധാനം ഉണ്ടാക്കുക, അധ്യാപകര്‍ക്ക് ഐ.ടി പരിശീലനം, മാനസിക വൈകല്യം ബാധിച്ച കുട്ടികളുടെ ഉന്നമനത്തിന് സംവിധാനമൊരുക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നത്. ഇതിനായി എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പൊതുജനപങ്കാളിത്തത്തോടെ യോഗം വിളിക്കും. മാസ്റ്റര്‍ പ്ലാനി​െൻറ ക്രോഡീകരണത്തിനായി പ്രഫ. കെ.യു. അരുണന്‍ എം.എല്‍.എ അധ്യക്ഷനായും ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാര്‍ ഉപാധ്യക്ഷനായും സമിതി രൂപവത്കരിച്ചു. ജില്ല വിദ്യാഭ്യാസ ഓഫിസര്‍ ഉഷാറാണിയാണ് സമിതിയുടെ കണ്‍വീനര്‍. യോഗത്തില്‍ ബ്ലോക്ക് പ്രസിഡൻറ് വി.എ. മനോജ്കുമാര്‍, നഗരസഭ അധ്യക്ഷ നിമ്യ ഷിജു, പഞ്ചായത്ത് പ്രസിഡൻറുമാരായ മനോജ് വലിയപറമ്പില്‍, കെ.എസ്. ബാബു, സരള വിക്രമന്‍, സന്ധ്യാ നൈസന്‍, ഇന്ദിര തിലകന്‍, വര്‍ഷ രാജേഷ്, കെ.സി. ബിജു, ജില്ല പഞ്ചായത്തംഗങ്ങളായ ടി.ജി. ശങ്കരനാരായണന്‍, ഉദയപ്രകാശ്, ഡി.ഇ.ഒ ഉഷറാണി, എ.ഇ.ഒ ഭരതന്‍, പഞ്ചായത്ത് മുനിസിപ്പല്‍ അംഗങ്ങള്‍, സെക്രട്ടറിമാര്‍, അധ്യാപക സംഘടനാ നേതാക്കള്‍ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story