Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശമ്പള വർധന നടപ്പാക്കണം

'ശമ്പള വർധന നടപ്പാക്കണം'

text_fields
bookmark_border
' ആമ്പല്ലൂര്‍: -അളഗപ്പ ടെക്സ്ൈറ്റല്‍സ് അടക്കമുള്ള എന്‍.ടി.സി മില്ലുകളില്‍ ഉടന്‍ ശമ്പള വര്‍ധന നടപ്പാക്കണമെന്ന് അളഗപ്പ ടെക്സ്ൈറ്റല്‍സ് ലേബര്‍ കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. എം.പി. ഭാസ്‌കരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എം.പി. വിന്‍സ​െൻറ് അധ്യക്ഷത വഹിച്ചു. ജോസ് വള്ളൂര്‍, കെ. ഗോപാലകൃഷ്ണന്‍, സോമന്‍ മുത്രത്തിക്കര, കെ. രാധാകൃഷ്ണന്‍, വി.കെ. സോമസുന്ദരന്‍, ടി.ഒ. ജോണ്‍സന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: -എം.പി വിന്‍സ​െൻറ് (പ്രസി.), കെ. ഗോപാലകൃഷ്ണന്‍ (ജന.സെക്ര.), വി.കെ. സോമസുന്ദരന്‍ (ട്രഷ.). ചേർപ്പ് ഉപജില്ല ശാസ്ത്രോത്സവം ഇന്ന് സമാപിക്കും ആമ്പല്ലൂര്‍: -വേലൂപ്പാടം സ​െൻറ് ജോസഫ് സ്‌കൂള്‍, വരന്തരപ്പിള്ളി സ​െൻറ് പയസ് ടെന്‍ത്ത് കോണ്‍വൻറ് എന്നിവിടങ്ങളിലായി നടക്കുന്ന ചേര്‍പ്പ് ഉപജില്ല ശാസ്‌ത്രോത്സവത്തില്‍ സാമൂഹ്യ ശാസ്ത്രമേള, ഗണിത ശാസ്ത്രമേള എന്നിവ പൂര്‍ത്തിയായി. ഗണിത ശാസ്ത്രമേള എല്‍.പി വിഭാഗത്തില്‍ സ​െൻറ് പയസ് ടെൻത് സി.യു.പി.എസ് വരന്തരപ്പിള്ളിയും, യു.പി.വിഭാഗത്തില്‍ സ​െൻറ് തെരേസിറ്റാസ് യു.പി.എസ് തലോറും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സെറാഫിക് സി.ജി.എച്ച്.എസ് പെരിങ്ങോട്ടുകരയും, ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ തലോര്‍ ദീപ്തി എച്ച്.എസ്.എസും ഒന്നാം സ്ഥാനക്കാരായി. സാമൂഹ്യ ശാസ്ത്ര മേളയില്‍ എല്‍.പി വിഭാഗത്തില്‍ സി.എന്‍.എൻ ജി.എല്‍പി.എസ് ചേര്‍പ്പും, യു.പി വിഭാഗത്തില്‍ ശങ്കര യു.പി.എസ് ആലേങ്ങാടും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സ​െൻറ് മേരീസ് സി.ജി.എച്ച്.എസ് ഒല്ലൂരും, ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ എസ്.എന്‍.എം എച്ച്.എസ്.എസ് ചാഴൂരും ഒന്നാം സ്ഥാനം നേടി. ശാസ്‌ത്രോത്സവം വ്യാഴാഴ്ച സമാപിക്കും. സമാപന സമ്മേളനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്യും. വരന്തരപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുധിനി രാജീവന്‍ അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story