Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആരോമലിെൻറ കത്ത്...

ആരോമലിെൻറ കത്ത് കിട്ടി; മുഖ്യമന്ത്രിയുടെ ഇടപെടലിൽ പഠനോപകരണങ്ങൾ വീട്ടിലെത്തി

text_fields
bookmark_border
കൊടകര: മുഖ്യമന്ത്രിക്ക് ആരോമല്‍ എഴുതിയ കത്തിന് മറുപടിയായി കിട്ടിയത് മുറി നിറയെ പഠനോപകരണങ്ങള്‍. മറ്റത്തൂര്‍ പഞ്ചായത്തിലെ കടമ്പോട് എ.എല്‍.പി സ്‌കൂളിലെ രണ്ടാംക്ലാസുകാരനായ ആരോമലാണ് സാമ്പത്തിക പരാധീനത മൂലം പഠിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നെന്ന് കാണിച്ച് കുറച്ചുനാള്‍ മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയത്. പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട കടമ്പോട് അമ്പഴക്കാടന്‍ രാമദാസ​െൻറ മകനാണ് ഏഴുവയസ്സുകാരനായ ആരോമല്‍. ആരോമലി​െൻറ കത്തുകിട്ടിയതിനെ തുടര്‍ന്ന് ആവശ്യമായ പഠനസഹായം നല്‍കാന്‍ മുഖ്യമന്ത്രി ജില്ല കലക്ടര്‍ക്ക് നിർദേശം നൽകുകയായിരുന്നു. തുടര്‍ന്ന് കനറാബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷന്‍ തൃശൂര്‍ റീജനല്‍ കമ്മിറ്റി ആരോമലിന് ആവശ്യമായ പഠനോപകരണങ്ങള്‍ വാങ്ങി വീട്ടിലെത്തിച്ചു. ഇതോടൊപ്പം ആരോമലി​െൻറ സഹോദരി ആര്‍ച്ചക്കും പഠനോപകരണങ്ങള്‍ നല്‍കി. മേശ, കസേര, കമ്പ്യൂട്ടര്‍ മേശ, പുസ്‌കങ്ങള്‍, പേന, ബാഗ്, വാട്ടര്‍ബോട്ടില്‍, വസ്ത്രങ്ങള്‍ എന്നിവയാണ് ഇരുവര്‍ക്കും ലഭിച്ചത്. കനറാബാങ്ക് ഓഫിസേഴ്‌സ് അസോ. റീജനല്‍ സെക്രട്ടറി പി.എം. രാജേന്ദ്രന്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ കൈമാറി. ഗ്രാമപഞ്ചായത്തംഗം പി.എസ്. അംബുജാക്ഷന്‍, വെള്ളിക്കുളങ്ങര വില്ലേജ് ഓഫിസര്‍ പി.ഡി. ഷാജു, കനറാബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷന്‍ റീജനല്‍ ചെയര്‍മാന്‍ എന്‍. വിദ്യാസാഗര്‍, ജില്ല പ്രസിഡൻറ് കെ. കൃഷ്ണകുമാര്‍, സെക്രട്ടറി പി.ജി. റാഫേല്‍ എന്നിവരും വീട്ടിലെത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story