Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right​െവട്ടവും...

​െവട്ടവും വെളിച്ചവുമില്ല; ലക്ഷങ്ങൾ ​െചലവിട്ട് നിർമിച്ച ആധുനിക ശുചിമുറി നോക്കുകുത്തി

text_fields
bookmark_border
മാള: സ്വകാര്യ ബസ്സ്റ്റാൻഡിൽ ആധുനിക രീതിയിൽ നിർമിച്ച ശുചിമുറികൾ നോക്കുകുത്തി. ഇവ ആവശ്യത്തിന് തുറന്നു കൊടുക്കുന്നില്ലെന്ന് പരാതി. ജലനിധി പദ്ധതിയിൽ 14 ലക്ഷം ചെലവിട്ടാണ് ആധുനിക ശുചിമുറി നിർമിച്ചത്. വൈദ്യുതിയും, വെള്ളവും ഇല്ലാത്തതാണ് പ്രവർത്തനം നിർത്തിവെക്കാൻ കാരണമായി പഞ്ചായത്ത് പറയുന്നത്. മാള സ്വകാര്യ ബസ് സ്റ്റാൻഡിൽ ആയിരക്കണക്കിനാളുകളാണ് വന്നുപോകുന്നത്. സ്ത്രീകൾക്ക് വർഷങ്ങളായി ശുചിമുറിയില്ല. പുരുഷന്മാരുടേത് ഉണ്ടെങ്കിലും വൃത്തിഹീനമാണ്. ഇവ പൊളിച്ചുനീക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പകരമായാണ് പുതിയ ശുചിമുറി സ്ഥാപിച്ചത്. മാള പഞ്ചായത്ത് ബസ് സ്റ്റാൻഡ് ശൗചാലയത്തിന് ശാപമോക്ഷമാവാത്തതിനു കാരണം അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപണമുണ്ട്. 2005ൽ വനിതകൾക്കും, പുരുഷന്മാർക്കും ലക്ഷങ്ങൾ െചലവഴിച്ച് ആധുനിക രീതിയിൽ രണ്ട് ടോയ്ലറ്റുകൾ സ്ഥാപിച്ചിരുന്നു. ഇവ സംരക്ഷണമില്ലാതെ നശിക്കുകയായിരുന്നു. തുടർന്ന് പുരുഷന്മാർ വനിതകളുടെ ശൗചാലയം ഉപയോഗിക്കാൻ തുടങ്ങി. ഇതോടെ വനിതകൾക്ക് ശൗചാലയം ഇല്ലാതായി. സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാരായ വനിതകൾ പരിസരത്തെ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. സ്റ്റാൻഡിലെ തകർന്ന ശുചിമുറികളിലൊന്ന് കാട്കയറിയതിനെത്തുടർന്ന് അധികൃതർ തന്നെ പൊളിച്ചുനീക്കിയിരുന്നു. മാലിന്യ സംസ്കരണത്തിന് ജില്ലയിലെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട മാള പഞ്ചായത്തിലെ ശുചിത്വം നഷ്്ടമാവുകയാണ്. 2004 ലാണ് ശുചിത്വ പഞ്ചായത്തായി മാളയെ തിരഞ്ഞെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story