Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടാറിട്ടതിന് പിറകെ...

ടാറിട്ടതിന് പിറകെ കുഴി; പോട്ട-^മൂന്നുപീടിക സംസ്ഥാന പാത തകർന്നു

text_fields
bookmark_border
ടാറിട്ടതിന് പിറകെ കുഴി; പോട്ട--മൂന്നുപീടിക സംസ്ഥാന പാത തകർന്നു ആളൂര്‍: ദേശീയപാത 47നേയും 17നേയും ബന്ധിപ്പിക്കുന്ന മൂന്നുപീടിക-പോട്ട സംസ്ഥാന പാതയില്‍ കുഴികള്‍ നിറഞ്ഞത് ഇതുവഴിയുള്ള യാത്ര ദുരിതപൂര്‍ണമാക്കുന്നു. പാതയിലെ ആളൂര്‍ പഞ്ചായത്തി​െൻറ പരിധിയില്‍ വരുന്ന ഭാഗങ്ങളിലാണ് യാത്രക്കാരുടെ ജീവനെടുക്കുംവിധമുള്ള കുഴികള്‍ നിറഞ്ഞിരിക്കുന്നത്. വല്ലക്കുന്ന്്, കല്ലേറ്റുങ്കര മേല്‍പ്പാലം, കല്ലേറ്റുങ്കര ജുമാമസ്ജിദ് പരിസരം, ആളൂര്‍ ജങ്ഷന്‍, മാള വഴി ജങ്ഷന്‍, എടത്താടന്‍ ജങ്ഷന്‍, കനാല്‍പാലം എന്നിവിടങ്ങളിലെല്ലാം ടാർ ഇളകി വന്‍ കുഴികളായി. സംസ്ഥാനപാതയായി വികസിപ്പിച്ച ഈ റോഡ് ഏതാനും വര്‍ഷം മുമ്പ് ബി.എം.ബി.സി ടാറിങ് നടത്തിയെങ്കിലും വൈകാതെ പലയിടത്തും ശോച്യാവസ്ഥയിലായി. പലവട്ടം റീടാറിങ് നടത്തി കുഴികള്‍ അടച്ചു. എന്നാല്‍, റോഡ് പിന്നെയും തകർന്നു. തീരദേശമേഖലയില്‍ നിന്നുള്ളവര്‍ നെടുമ്പാശ്ശേരി എയര്‍പോർട്ടിലെത്താന്‍ ആശ്രയിക്കുന്ന റോഡുകളിലൊന്നാണ് ഇത്. ശബരിമല സീസണ്‍ ആരംഭിക്കുന്നതോടെ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം ഇരട്ടിയിലേറെയാകും. പൊതുമേഖല സ്ഥാപനമായ കേരള ഫീഡ്‌സിലേക്കെത്തുന്ന നൂറുകണക്കിനു ഭാരവാഹനങ്ങളും ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. ആളൂര്‍, കല്ലേറ്റുങ്കര പ്രദേശങ്ങളില്‍ കുഴികള്‍ നിറഞ്ഞ ഭാഗങ്ങളില്‍ തെരുവുവിളക്കുകള്‍ പ്രകാശിക്കാത്തതും അപകട സാധ്യത വര്‍ധിപ്പിക്കുകയാണ്. പലതവണ റീടാറിങ് നടത്തിയിട്ടും വീണ്ടും വീണ്ടും കുഴികള്‍ രൂപപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് വല്ലക്കുന്ന് മുതല്‍ പോട്ട വരെയുള്ള ഭാഗത്ത് ആധുനിക രീതിയിലുള്ള ടാറിങ് നടത്തി സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story