Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപി.എസ്.സി അംഗങ്ങൾ...

പി.എസ്.സി അംഗങ്ങൾ സഞ്ചരിച്ച കാർ ടോൾ പ്ലാസയിൽ തടഞ്ഞിട്ടു

text_fields
bookmark_border
ആമ്പല്ലൂര്‍-: പി.എസ്.സി ബോര്‍ഡ് അംഗങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ തടഞ്ഞിട്ടു. തൃശൂരില്‍ രാവിലെ ഒമ്പതിന് നടക്കേണ്ട ഇൻറര്‍വ്യൂ ബോര്‍ഡില്‍ പങ്കെടുക്കാന്‍ എറണാകുളത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നു ബോര്‍ഡ് അംഗങ്ങള്‍. ബുധനാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. ബോര്‍ഡ് അംഗങ്ങളായ ഡോ. കെ.പി. സജിലാല്‍, സിമി റോസ്‌ബെല്ല ജോണ്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ടോള്‍ പ്ലാസയിലെത്തിയ തങ്ങളോട് അപമര്യാദയായി പെരുമാറുകയും വാഹനത്തി​െൻറ ആര്‍.സി ബുക്ക് ആവശ്യപ്പെടുകയും ചെയ്തതായി ഇവര്‍ പറഞ്ഞു. മണിക്കൂറോളം വാഹനം തടഞ്ഞിട്ടതിന് ശേഷം തടസ്സം നീക്കി പോകാന്‍ അവസരം ഒരുക്കിയെങ്കിലും പി.എസ്.സി ബോര്‍ഡ് അംഗങ്ങള്‍ വാഹനം നിര്‍ത്തിയിട്ട് പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലീസെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. പുതുക്കാട് എസ്.ഐയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയതിനുശേഷമാണ് ഇവര്‍ തൃശൂരിലേക്ക് തിരിച്ചത്. സംഭവത്തില്‍ ടോള്‍പ്ലാസ അധികൃതർക്കെതിരെ പരാതി നല്‍കി. ടോള്‍പ്ലാസ അധികൃതരുടെ നടപടിയെതുടര്‍ന്ന് അംഗങ്ങള്‍ക്ക് കൃത്യസമയത്ത് തൃശൂരിലെത്താന്‍ കഴിഞ്ഞില്ല.
Show Full Article
TAGS:LOCAL NEWS 
Next Story