Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃപ്രയാർ പാലത്തിലെ...

തൃപ്രയാർ പാലത്തിലെ കുഴിയടച്ചില്ല; അപകടം വർധിക്കുന്നു

text_fields
bookmark_border
തൃപ്രയാർ: ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ തൃശൂർ-ചേർപ്പ്-തൃപ്രയാർ റോഡിലെ തൃപ്രയാർ പാലത്തിലെ കുഴികളടക്കുന്നതിൽ കാണിക്കുന്ന അനാസ്ഥമൂലം അപകടങ്ങൾ വർധിക്കുന്നു. നാല് മാസത്തോളമായി പാലത്തിലും അനുബന്ധ റോഡിലും കുഴികൾ രൂപപ്പെട്ടിട്ട്. മഴ പെയ്താൽ കുഴികളിൽ വെള്ളം നിറഞ്ഞ് ബൈക്കുയാത്രക്കാർക്ക് അപകടക്കെണിയാവും. പാലത്തി​െൻറ പടിഞ്ഞാറെ കരയിലെ അനുബന്ധ റോഡ് മുതൽ ഇടതുവശം പാലത്തിലും ടാർ ഇളകി നീളത്തിൽ കുഴികളായി. ബസ് സർവിസ് അടക്കം ആയിരക്കണക്കിന് വാഹനങ്ങളാണ് പലത്തിലൂടെ കടന്നുപോകുന്നത്. അപകടം വർധിച്ചിട്ടും അധികൃതർക്ക് ഒരു കുലുക്കവുമില്ലെന്നാണ് ആക്ഷേപം.
Show Full Article
TAGS:LOCAL NEWS 
Next Story