Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാട്ടൂക്കാരൻ ജോസഫ്​...

കാട്ടൂക്കാരൻ ജോസഫ്​ പുരസ്​കാരം 'ജനറൽ പിക്​ച്ചേഴ്​സ്​ രവി'ക്ക്​

text_fields
bookmark_border
തൃശൂർ: കാട്ടൂക്കാരൻ വറുണ്ണി ജോസഫ് (കെ.ഡബ്ല്യു. ജോസഫ്) പുരസ്കാരം കെ. രവീന്ദ്രൻ നായർക്ക് (ജനറൽ പിക്ച്ചേഴ്സ് രവി). 25,000 രൂപയും ശിൽപവുമടങ്ങുന്ന പുരസ്കാരം നവംബറിൽ സമ്മാനിക്കുമെന്ന് തൃശൂർ ചലച്ചിത്ര കേന്ദ്രം ഡയറക്ടർ ചെറിയാൻ ജോസഫ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൃശൂർ ചലച്ചിത്ര കേന്ദ്രവും കെ.ഡബ്ല്യു. ജോസഫ് ട്രസ്റ്റും ചേർന്നാണ് പുരസ്കാരം നൽകുന്നത്. ഡോ. കെ. ഗോപിനാഥൻ, രഘുരാമൻ, ഡോ. രോഷ്നി സ്വപ്ന, ഡോ. അരവിന്ദൻ വല്ലച്ചിറ, ചെറിയാൻ ജോസഫ് എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തീരുമാനിച്ചത്. അടൂർ ഗോപാലകൃഷ്ണൻ, ജി. അരവിന്ദൻ, എം.ടി, പി. ഭാസ്കരൻ തുടങ്ങിയവരുടെ ചിത്രങ്ങൾ നിർമിച്ച രവീന്ദ്രൻ നായരെക്കുറിച്ച് തയാറാക്കിയ 'രവി കലയും ജീവിതവും' എന്ന ഡോക്യുമ​െൻററി ഒക്ടോബർ എട്ടിന് രാവിലെ 9.30ന് ശ്രീ തിയറ്റിൽ പ്രദർശിപ്പിക്കും. ചലച്ചിത്ര നിരൂപകൻ ഡോ. അരവിന്ദൻ വല്ലച്ചിറ, പോൾ ജോസ് കാട്ടൂക്കാരൻ, വി.എസ്. ബിജു എന്നിവർ വാർത്തസേമ്മളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story