Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുതിരാൻ തുരങ്ക നിർമാണം ...

കുതിരാൻ തുരങ്ക നിർമാണം ഡിസംബറിൽ പൂർത്തിയാകും

text_fields
bookmark_border
പട്ടിക്കാട്: ദേശീയപാത വികസനത്തി​െൻറ ഭാഗമായി കുതിരാനിൽ നിർമിക്കുന്ന തുരങ്കങ്ങൾ രണ്ടുമാസത്തിനകം പൂർത്തിയാക്കുമെന്ന് കരാറുകാരായ പ്രഗതി കൺസ്ട്രക്ഷൻ അറിയിച്ചു. പണം ലഭിക്കാത്തതുമൂലം 11 ദിവസം നിർമാണം നിർത്തിവെച്ചിരുന്നു. കുടിശ്ശികയുടെ 30 ശതമാനം ലഭിച്ചതോടെ തിങ്കളാഴ്ച പണി പുനരാരംഭിച്ചു. തുരങ്കങ്ങളുടെ 95 ശതമാനം ജോലികൾ പൂർത്തിയാക്കിയെന്ന് കമ്പനി അധികൃതർ അറിയിച്ചു. രണ്ടാം തുരങ്കത്തിലെ കോൺക്രീറ്റിങ് ജോലികളാണ് ഇനി ശേഷിക്കുന്നത്. അഴുക്കുചാൽ നിർമാണം പൂർത്തിയായി വരികയാണ്. പരമാവധി രണ്ടുമാസത്തിനകം തുരങ്കം പൂർത്തിയാക്കി കരാറുകാരായ കെ.എം.സിക്ക് കൈമാറാമെന്നാണ് പ്രതീക്ഷയെന്ന് പ്രഗതി കൺസ്ട്രക്ഷൻ അധികൃതർ അറിയിച്ചു. ബാങ്കുകൾ ഫണ്ട് നൽകാത്തതുമൂലമാണ് 11ദിവസം പണി തടസ്സപ്പെട്ടത്. ഇപ്പോൾ നിർമാണം വേഗത്തിലായിട്ടുണ്ട്. പത്താം തീയതിക്കകം മുഴുവൻ തുകയും കൈമാറുമെന്നാണ് കെ.എം.സി കൊടുത്ത ഉറപ്പ്. തുരങ്കത്തിലേക്ക് പ്രവേശിക്കാനുള്ള മേൽപാലത്തി​െൻറ നിർമാണവും പൂർത്തിയായിട്ടുണ്ട്. മേൽപാലം തുരങ്കവുമായി ബന്ധിപ്പിക്കുന്ന ജോലി പുരോഗമിക്കുകയാണ്. ദേശീയപാത ടാറിങ് ജോലികളും പുനരാരംഭിച്ചിട്ടുണ്ട്. കല്ലിടുക്ക് ഭാഗത്താണ് ഇപ്പോൾ ടാറിങ് നടക്കുന്നത്. മഴ പൂർണമായി മാറുന്നതോടെ പാത നിർമാണം വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. 100 കോടി ചെലവിട്ട് നിർമിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ ഇരട്ടക്കുഴൽ തുരങ്കം ഉൾപ്പെടെ 900 കോടിയുടേതാണ് ദേശീയപാത 544ലെ മണ്ണുത്തി--വടക്കഞ്ചേരി ആറുവരിപ്പാത വികസനം.
Show Full Article
TAGS:LOCAL NEWS 
Next Story