Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടുങ്ങല്ലൂരിൽ...

കൊടുങ്ങല്ലൂരിൽ ഡി.വൈ.എഫ്​.​െഎ പ്രവർത്തകർ ഏറ്റുമുട്ടി; ഒരാൾ കുത്തേറ്റു മരിച്ചു

text_fields
bookmark_border
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം എ.കെ.ജി സ​െൻററിൽ ഡി.വൈ.എഫ്.െഎ പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കുത്തേറ്റ് മരിച്ചു. മേത്തല ശൃംഗപുരം ഈസ്റ്റ് നരിമട ആളംപറമ്പിൽ നൗഷാദി​െൻറ മകൻ മുഹമ്മദ് സിയാദാണ് (26) മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. ചന്തപ്പുര ചുള്ളിപറമ്പിൽ മോഹന​െൻറ മകൻ ധനഞ്ജയൻ (28), കാവിൽ കടവ് മോതയിൽ സ്മിനേഷ്, കാവിൽ കടവ് സ്വദേശി ആഷിക് (26) എന്നിവർക്കാണ് പരിക്ക്. ഇവരെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എേട്ടാടെയാണ് സംഭവം. ജ്യേഷ്ഠൻ ആഷിക്കിനെ എസ്.എൻ പുരത്തെ ഡി.വൈ.എഫ്.െഎ പ്രവർത്തകർ മർദിച്ചത് ചോദിക്കാൻ ചെന്ന മുഹമ്മദ് സിയാദ് അടക്കമുള്ള അഞ്ചംഗസംഘവുമായുണ്ടായ വാക്കുതർക്കം സംഘർഷത്തിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു. കുത്തേറ്റ സിയാദ് തൽക്ഷണം മരിച്ചു. കഴിഞ്ഞ ദിവസം നടന്ന ഓണക്കളിയുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് സംഘർഷകാരണം. മരിച്ചയാളും കുത്തിയ ആളും കൊടുങ്ങല്ലൂരിലെ ഡി.വൈ.എഫ്.െഎ സജീവപ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം സംസ്കരിക്കും. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസ്, കൊടുങ്ങല്ലൂർ സി.ഐ പി.സി. ബിജുകുമാർ, എസ്.ഐ എ. മുകുന്ദൻ, മതിലകം എസ്.ഐ മനു വി. നായർ എന്നിവർ ആശുപത്രിയിലെത്തി. സിയാദും കുടുംബവും മാതാവ് സുബൈദയുടെ വീട്ടിലാണ് താമസം. സഹോദരി അൻസിയ.
Show Full Article
TAGS:LOCAL NEWS 
Next Story