Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടി കൊലപാതകം:...

ചാലക്കുടി കൊലപാതകം: രാജീവി​െൻറ മിന്നൽ വളർച്ച അന്വേഷിക്കും

text_fields
bookmark_border
തൃശൂർ: ചാലക്കുടി പരിയാരത്ത് റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവി​െൻറ കൊലപാതകെത്ത കുറിച്ച് അന്വേഷിക്കുന്ന െപാലീസ് സംഘം അതിവേഗത്തിലുള്ള അയാളുടെ സാമ്പത്തിക വളർച്ചയുടെ പശ്ചാത്തലവും പരിശോധിക്കും. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സി.പി. ഉദയഭാനു അടക്കമുള്ളവർ രാജീവിനെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളികളാണെന്ന ആരോപണമുയർന്ന സാഹചര്യത്തിലാണ് രാജീവി​െൻറ സാമ്പത്തിക വളർച്ച അന്വേഷിക്കുന്നത്. കേസിലെ മുഖ്യപ്രതിയായി പൊലീസ് പറയുന്ന ചക്കര ജോണിയോടൊപ്പം ചേർന്നതിന് ശേഷമാണത്രെ റിയൽ എസ്റ്റേറ്റ് രംഗത്ത് രാജീവിന് വളർച്ചയെന്ന് അറിവായിട്ടുണ്ട്. നേരത്തെ ചെറിയ ചെറിയ കച്ചവടങ്ങൾ നടന്നിരുന്നുവെങ്കിലും വമ്പൻ കച്ചവടങ്ങൾ ലഭിച്ചിരുന്നില്ല. ജോണിയും സഹായി രഞ്ജിത്ത് പൈനാടത്തും കൊച്ചി‍യിലെ പ്രമുഖ റി‍യൽ എസ്റ്റേറ്റ് ബ്രോക്കർമാരുടെ പട്ടികയിൽപെട്ടവരാണ്. ആലുവയിലെയും ചാലക്കുടിയിലെയും ഭൂമി ഇടപാട് സമയത്താണ് രാജീവും ജോണിയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നത്. അതിവേഗത്തിലുള്ള വളർച്ചക്കിടയിൽ ഇരുവരെയും ബാധിക്കുന്ന വിധത്തിൽ ഇടപാടുകൾ നടന്നിരുന്നത് ഇവരുടെ ബന്ധത്തിൽ വിള്ളലുണ്ടാക്കിയെന്ന് അന്വേഷണ സംഘത്തിന് അറിവായിട്ടുണ്ട്. നോട്ട് നിരോധിത കാലത്ത് കൈവശമുണ്ടായിരുന്ന 1000, 500 രൂപ നോട്ടുകളുടെ കണക്കിൽപ്പെടുത്താത്ത പണം മാറ്റിയെടുക്കാമെന്നറിയിച്ച് രാജീവ് വാങ്ങിയിരുന്നുവെന്നും ഇത് പലവട്ടം തിരികെ ചോദിച്ചിട്ടും ലഭിച്ചിരുന്നില്ലെന്നും അന്വേഷണ സംഘത്തിന് അങ്കമാലിയിലെ ചില ബ്രോക്കർമാർ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. രാജീവി​െൻറ മകൻ അഖിലിൽ നിന്നും ബന്ധുക്കളിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ തേടുകയും ചെയ്തിട്ടുണ്ട്. ഒന്നിലേറെ ആഡംബര വാഹനങ്ങൾ അടിക്കടിയാണ് രാജീവ് വാങ്ങിച്ചത്. ജോണിയടക്കമുള്ളവരെ കൂടാതെയും രാജീവിന് ശത്രുക്കളുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇതിനിെട പ്രതികളുടെ കസ്റ്റഡി അപേക്ഷയിൽ തീരുമാനമായില്ല. തിരിച്ചറിയൽ പരേഡിന് ഇരിങ്ങാലക്കുട മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉത്തരവിട്ടു. ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് അനുവദിക്കുന്ന സമയത്ത് തിരിച്ചറിയൽ പരേഡ് നടത്തുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇവരെ കോൺവ​െൻറിനടുത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട ബാബുവിനോട് അടുത്ത ദിവസങ്ങളിൽ തിരിച്ചറിയൽ പരേഡിന് തയ്യാറാവണമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. ഉദയഭാനുവിനെതിരെയുള്ള ആരോപണം കേസ് റിപ്പോർട്ട് ഹാജരാക്കാൻ അന്വേഷണ സംഘത്തിന് നിർദേശം തൃശൂർ: ചാലക്കുടി പരിയാരത്തെ റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവി​െൻറ കൊലപാതകത്തിൽ അഭിഭാഷകൻ സി.പി. ഉദയഭാനുവി​െൻറ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ കേസ് റിപ്പോർട്ട് ഹാജരാക്കാൻ അന്വേഷണ സംഘത്തിന് ചാലക്കുടി മജിസ്ട്രേറ്റ് കോടതി നിർദേശം നൽകി. 11ന് മുമ്പായി വിശദാംശങ്ങളടങ്ങിയ റിപ്പോർട്ട് ഹാജരാക്കാനാണ് നിർദേശം. പൊതുപ്രവർത്തകൻ പി.ഡി. ജോസഫി​െൻറ ഹരജിയിലാണ് കോടതി നടപടി. രാജീവി​െൻറ കൊലപാതകത്തിൽ ഉദയഭാനുവുമായുള്ള വസ്തു തർക്കമാണെന്നും 'ഉദ‍യഭാനുവിനും കൂടി വേണ്ടിയാണ് തട്ടിക്കൊണ്ടു വന്നതെന്നുമുള്ള അറസ്റ്റിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ ്ഹരജി.
Show Full Article
TAGS:LOCAL NEWS 
Next Story