Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബസ് സ്​റ്റാന്‍ഡില്‍...

ബസ് സ്​റ്റാന്‍ഡില്‍ നാടോടി സ്ത്രീക്ക് സുഖപ്രസവം

text_fields
bookmark_border
ചാവക്കാട്: നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ നാടോടി സ്ത്രീക്ക് സുഖ പ്രസവം. അട്ടപ്പാടി സ്വദേശിയായ വള്ളിയമ്മുവാണ് (34) ആൺകുഞ്ഞിനെ പ്രസവിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ഇവരുടെ കൂടെ ഭര്‍ത്താവ് ഉള്‍പ്പെടെ ഉണ്ടായിരുന്നെങ്കിലും എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു‍. വിവരമറിഞ്ഞ് ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ എത്തുമ്പോള്‍ ചോരയില്‍ കുളിച്ചുകിടക്കുകയായിരുന്നു വള്ളിയമ്മു. ഉടൻ ഇവരെ ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story