Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമദപ്പാടിൽ നിന്ന്​...

മദപ്പാടിൽ നിന്ന്​ അഴിച്ച ആനയെ​ വിശ്രമം നൽകാതെ എഴുന്നള്ളിപ്പിനയച്ചു

text_fields
bookmark_border
ഗുരുവായൂര്‍: ദേവസ്വം ആനത്താവളത്തിലെ കൊമ്പൻ ദാമോദർദാസിനെ നാട്ടാന പരിപാലനനിയമം ലംഘിച്ച് എഴുന്നള്ളിപ്പിന് അയച്ചതായി ആക്ഷേപം. മദപ്പാടിൽ നിന്ന് അഴിച്ച ആനയെ ആവശ്യമായ വിശ്രമം നൽകാതെ കോഴിക്കോട്ടേക്ക് എഴുന്നള്ളിപ്പിന് അയച്ചതായാണ് ആരോപണം ഉയർന്നത്. സെപ്റ്റംബർ 20ന് മദപ്പാടിൽ നിന്ന് അഴിച്ച ആനയെ മൂന്ന് ദിവസം കഴിയുമ്പോഴേക്കും കോഴിക്കോട് പിഷാരിക്കാവിലേക്കാണ് ലോറിയിൽ എഴുന്നള്ളിപ്പിന് അയച്ചത്. സാധാരണയായി മദപ്പാടിൽ നിന്ന് അഴിച്ചാൽ രണ്ടാഴ്ച കഴിഞ്ഞ് മാത്രമേ എഴുന്നള്ളിപ്പിന് അയക്കാറുള്ളൂ. കോഴിക്കോട് എത്തിയ ആന അവിടെ അനുസരണക്കേട് കാട്ടി. ഒടുവിൽ നാല് ദിവസം അവിടെ തളക്കേണ്ടി വന്നു. 27ന് ആനത്താവളത്തിൽ തിരികെ എത്തിച്ച ആനയെ പിറ്റേന്ന് തന്നെ ഗുരുവായൂർ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് നിയോഗിച്ചു. എഴുന്നള്ളിപ്പിന് മുമ്പ് നെറ്റിപ്പട്ടം അണിയിക്കുന്നതിനിടെ പാപ്പാനെ ആന ആക്രമിച്ചു. പരിക്കേറ്റ പാപ്പാൻ കെ.വി. സജീവ് ഇപ്പോഴും തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഗജദിനം ആഘോഷമായി നടത്തുമ്പോൾ തന്നെ ആനത്താവളത്തിലെ ആനകൾക്ക് ദുരിതമാണെന്ന് ആന പ്രേമികൾ പറയുന്നു. കാമറകൾക്ക് വിലക്കേർപ്പെടുത്തി ആനത്താവളത്തിലെ പീഡനങ്ങൾ രഹസ്യമാക്കിവെക്കുകയാണ് അധികൃതർ. ആനത്താവളത്തിലെ പീഡനകഥകൾ തുടർച്ചയായി മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് സുരക്ഷയുടെ പേര് പറഞ്ഞ് ഫോട്ടോഗ്രഫി നിരോധിച്ചത്. ഒരു വർഷം മുമ്പ് ദേവസ്വം മന്ത്രി തന്നെ ആവശ്യപ്പെട്ടിട്ടും ഫോട്ടോഗ്രഫി നിരോധനം ദേവസ്വം മാറ്റിയില്ല. മലിനമായ നിലത്ത് നിന്ന് നിരവധി ആനകൾക്ക് പാദരോഗം ബാധിച്ചിട്ടുണ്ട്. ആനത്താവളത്തിൽ തുടർച്ചയായി ആനകൾ ചെരിഞ്ഞിട്ടും ശാസ്ത്രീയ അന്വേഷണത്തിന് ദേവസ്വം തയ്യാറായിട്ടുമില്ല.
Show Full Article
TAGS:LOCAL NEWS 
Next Story