Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേവസ്വം...

ദേവസ്വം അഡ്​മിനിസ്​ട്രേറ്റർ: അനിശ്ചിതത്വം തുടരുന്നു

text_fields
bookmark_border
ഗുരുവായൂര്‍: ദേവസ്വം അഡ്മിനിസ്ട്രേറ്റർ നിയമനത്തിലെ പ്രതിസന്ധിക്ക് പരിഹാരമായില്ല. സർക്കാർ കാലാവധി നീട്ടിനൽകിയ അഡ്മിനിസ്ട്രേറ്റർ സി.സി. ശശിധരൻ ബുധനാഴ്ച ഓഫിസിലെത്തിയില്ല. ഇദ്ദേഹത്തിന് കാലാവധി നീട്ടിനൽകിയ ഉത്തരവിനെതിരെ ഭരണസമിതി ഹൈകോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നു. കോടതി ഉത്തരവി​െൻറ പകർപ്പ് അഡ്മിനിസ്ട്രേറ്ററുടെ വസതിയിൽ എത്തിച്ചിട്ടുണ്ട്. പുതിയ അഡ്മിനിസ്ട്രേറ്ററെയോ താൽകാലിക അഡ്മിനിസ്ട്രേറ്ററെയോ നിയമിക്കേണ്ടത് സർക്കാറാണ്. ഡെപ്യൂട്ടി കലക്ടറുടെ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥനെ വേണം നിയമിക്കാൻ. ഈ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥന് മൂന്നുമാസത്തേക്ക് താൽകാലിക ചുമതലയും നൽകാം. പുതിയ നിയമനത്തിന് മൂന്ന് ഉദ്യോഗസ്ഥരുടെ പാനൽ സർക്കാർ ഭരണസമിതിക്ക് കൈമാറണം. ഇതിൽ നിന്ന് തിരഞ്ഞെടുക്കുന്ന ആളെയാണ് നിയമിക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story