Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊമ്പൻ മാധവൻകുട്ടി...

കൊമ്പൻ മാധവൻകുട്ടി മോഡലായി; വരയുടെ കൊമ്പൻ കാൻവാസിലാക്കി

text_fields
bookmark_border
ഗുരുവായൂര്‍: ഗജദിനത്തിൽ ആനച്ചന്തം കാൻവാസിലാക്കി വരകളുടെ തമ്പുരാൻ ആർട്ടിസ്റ്റ് നമ്പൂതിരി. ഗുരുവായൂർ ആനപ്രേമി സംഘം സംഘടിപ്പിച്ച 'ആനയെ കണ്ട് ചിത്രം വരക്കൽ' വേദിയിലാണ് വിസ്മയ ലോകം തീർത്തത്. നിങ്ങൾക്ക് മുന്നിലുള്ള നിങ്ങളുടെ അനുഭവം പോലെ ആശങ്കയേതുമില്ലാതെ വരക്കാൻ നമ്പൂതിരി പരിപാടിയിൽ പെങ്കടുത്ത കുട്ടികളെ ഉപദേശിച്ചു. വരകളിലൂടെ മലയാളികളെ ആസ്വാദനത്തി​െൻറ പുത്തൻതലങ്ങളിലേക്കെത്തിച്ച ആചാര്യ​െൻറ വാക്കുകൾക്ക് 200ഓളം വരുന്ന കുട്ടികൾ കാതോർത്തു നിന്നു. പിന്നെ, ആനകളെ തളച്ച ഭാഗത്തി​െൻറ മുന്നിലായി ഒരുക്കിയ കാൻവാസിനരികിലേക്ക് നമ്പൂതിരിക്കൊപ്പം നീങ്ങി. വരയുടെ തമ്പുരാനെ മുന്നിൽ കണ്ടപ്പോൾ കൊമ്പുകുലുക്കി അലസനായി ചെവിയാട്ടി നിന്ന കൊമ്പൻ മാധവൻകുട്ടി പോലും ഒരു നിമിഷം 'നമ്പൂതിരി ചിത്രത്തി​െൻറ' മോഡലെന്ന പോലെ നിന്നുകൊടുത്തു. നിമിഷങ്ങൾക്കകം കൊമ്പൻ മാധവൻകുട്ടിയും തൊട്ടുപിറകിലായുണ്ടായിരുന്ന രണ്ട് ആനകളും മരങ്ങളുമെല്ലാം നമ്പൂതിരി ചിത്രമായി മാറി. ദേവസ്വം ഭരണസമിതി അംഗം കെ. കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു. ജയരാജ് വാര്യർ, ഗാനരചയിതാവ് ബി.കെ. ഹരിനാരായൺ, എ. ഹരിനാരായണൻ, ജനു ഗുരുവായൂർ, കെ.പി. ഉദയൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story