Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോർപറേഷ​െൻറ വഴിയോര...

കോർപറേഷ​െൻറ വഴിയോര കച്ചവടകേന്ദ്രത്തിനെതിരെ സി.​െഎ.ടി.യു

text_fields
bookmark_border
തൃശൂർ: നഗരത്തിലെ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള, ഇടതുപക്ഷം ഭരിക്കുന്ന കോർപറേഷ​െൻറ നടപടികൾക്കെതിരെ സി.െഎ.ടി.യു രംഗത്ത്. പുതിയ പട്ടാളം മാർക്കറ്റിനടുത്തുള്ള വഴിയോര കച്ചവടകേന്ദ്രത്തിലേക്ക് പഴയ പട്ടാളം റോഡ് മുതൽ കണ്ണംകുളങ്ങര വരെയുള്ള വഴിയോര കച്ചവടക്കാരെ മാറ്റുന്നതിനെതിരെ സി.െഎ.ടി.യു പരസ്യമായി രംഗത്തെത്തി. ജനം എത്താത്ത ഒറ്റപ്പെട്ടയിടേത്തക്ക് പുനരധിവസിപ്പിക്കാൻ അനുവദിക്കിെല്ലന്ന് വഴിയോര കച്ചവട തൊഴിലാളി യൂനിയൻ (സി.െഎ.ടി.യു) ജില്ല സെക്രട്ടറി കെ. വേണുഗോപാൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജനം എപ്പോഴും വന്ന് പോകുന്നിടത്തെ കച്ചവടം ചെയ്യാനാകൂ എന്നാണ് സംഘടനയുടെ നിലപാടെന്ന് ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. യാത്രക്കാർ സഞ്ചരിക്കുന്നിടത്താണ് വഴിയോര കച്ചവടം ചെയ്യേണ്ടതെന്ന് സുപ്രീംകോടതി വിധിയുെണ്ടന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര നിയമപ്രകാരം നഗരസഭയിൽ കച്ചവട കമ്മിറ്റി (വ​െൻറിങ് കമ്മിറ്റി) രൂപവത്കരിച്ചെങ്കിലും പിന്നീട് ഒന്നും ചെയ്തില്ല. നഗരത്തിലെ വഴിയോര കച്ചവടക്കാരുടെ സർവേ നടത്തണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. കോർപറേഷൻ ഇക്കാര്യത്തിലും ഒന്നും ചെയ്തില്ല. ഭരിക്കുന്നത് ഇടതു മുന്നണിയാണെന്ന പരിഗണനയൊന്നും ഇൗ വിഷയത്തിൽ സംഘടനക്കില്ല. വഴിയോര കച്ചവടക്കാരുടെ കാര്യത്തിൽ സി.െഎ.ടി.യുവി​െൻറ നിലപാട് വ്യക്തമാണ്. കേന്ദ്രം നേരത്തെ സ്ഥാപിച്ചതാണെന്നും വഴിയോര കച്ചവടക്കാരെ അവിടേക്ക് മാറ്റാൻ നേരത്തെ എടുത്ത തീരുമാനമാണെന്നുമുള്ള കോർപറേഷ​െൻറ വാദം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇൗ മാസം കേന്ദ്രം തുറന്ന് 450 പേരെ പുനരധിവസിപ്പിക്കാനുള്ള ഒരുക്കങ്ങളുമായി കോർപറേഷൻ മുന്നോട്ട് പോവുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story