Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗവ. മെഡിക്കൽ കോളജ്...

ഗവ. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ സി.സി ടി.വി കാമറ സ്ഥാപിച്ചു

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സി.സി ടി.വി കാമറകൾ സ്ഥാപിച്ചു. ആറ് കാമറകളാണ് സ്ഥാപിച്ചത്. രണ്ട് ദിവസം മുമ്പ് ഇവിടെ ജൂനിയർ ഡോക്ടറെ രോഗിയുടെ കൂടെ വന്നയാൾ മുഖത്തടിച്ചിരുന്നു. സംഭവത്തി​െൻറ പശ്ചാത്തലത്തിൽ സുരക്ഷ വർധിപ്പിക്കുന്നതി​െൻറ ഭാഗമായാണ് കാമറകൾ സ്ഥാപിച്ചത്. സംസ്ഥാന ജാഥക്ക് സ്വീകരണം വടക്കാഞ്ചേരി: വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷ​െൻറ (സി.ഐ.ടി.യു) സംസ്ഥാന ജാഥക്ക് വടക്കാഞ്ചേരിയിൽ സ്വീകരണം നൽകി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എം.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ ശിവപ്രിയ സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സേതുമാധവൻ, സി.പി.എം ഏരിയ സെക്രട്ടറിമാരായ എം.കെ. പ്രഭാകരൻ, പി.എൻ. സുരേന്ദ്രൻ, എ. പത്മനാഭൻ, കെ.ഒ. വിൻസൻറ്, ടി.ആർ. രജിത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story