Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവഴിയോര കച്ചവടക്കാർ...

വഴിയോര കച്ചവടക്കാർ സെക്ര​േട്ടറിയറ്റ്​ മാർച്ച്​ നടത്തും

text_fields
bookmark_border
തൃശൂർ: കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കുക, ക്ഷേമനിധി രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വഴിയോര കച്ചവട തൊഴിലാളി യൂനിയൻ (സി.െഎ.ടി.യു) ഒക്ടോബർ 17ന് സെക്രേട്ടറിയറ്റ് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന് സംഘടന എതിരാണെന്ന് ഭാരവാഹികൾ പറഞ്ഞു. വഴിയോര കച്ചവട തൊഴിലാളികളുടെ തൊഴിൽ സംരക്ഷണത്തിനായി കച്ചവട കമ്മിറ്റികൾ ഉണ്ടാക്കണമെന്ന നിയമം തദ്ദേശസ്ഥാപനങ്ങൾ പാലിക്കുന്നില്ല. കച്ചവട കമ്മിറ്റികളുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപന പരിധിയിലുള്ള വഴിയോര കച്ചവട തൊഴിലാളികളുടെ സർവേ നടത്തണമെന്നതും ഇക്കാരണത്താൽ നടക്കുന്നില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. സെക്രേട്ടറിയറ്റ് മാർച്ചി​െൻറ മുന്നോടിയായി സംഘടിപ്പിച്ച പ്രചാരണ ജാഥ ജില്ലയിൽ പര്യടനം നടത്തി. വാർത്തസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിമാരായ ആർ.വി. ഇഖ്ബാൽ, ബാപ്പുട്ടി, ജില്ല സെക്രട്ടറി കെ. വേണുഗോപാൽ, ടി. ശ്രീകുമാർ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story