Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅയ്യപ്പൻ കമ്മിറ്റി...

'അയ്യപ്പൻ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയണം'

text_fields
bookmark_border
' കൊടുങ്ങല്ലൂർ: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിൽ കേന്ദ്രങ്ങളായ തീരക്കടലും കായലും മത്സ്യത്തൊഴിലാളികൾക്ക് നിഷേധിക്കുന്ന അയ്യപ്പൻ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയണമെന്ന് സി.പി.ഐ സംസ്ഥാന സമിതി അംഗം കെ.ജി. ശിവാനന്ദൻ ആവശ്യപ്പെട്ടു. സി.പി.ഐ ആനാപ്പുഴ-പാലിയംതുരുത്ത് ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.ഐ. ഷൺമുഖൻ പതാക ഉയർത്തി. പി.കെ. സജീവൻ ,എം.എൻ. രാമകൃഷ്ണൻ, സി.പി. എലിസബേത്ത്, സി.എം. ഷീജൻ, എം.ജി. പുഷ്പാകരൻ, കെ.കെ. ജയപ്രകാശ് എന്നിവർ സംസാരിച്ചു. പി.കെ. സജീവൻ(സെക്ര.), ഇ.എൻ. രാധാകൃഷ്ണൻ(ജോ.സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story