Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബൈക്കിലെത്തി മാല...

ബൈക്കിലെത്തി മാല മോഷ്​ടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

text_fields
bookmark_border
േചർപ്പ്: റോഡിലൂടെ നടന്നുപോയ യുവതിയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ചയാളെ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഒാമല്ലൂർ സ്വദേശി പുളിമൂട്ടിൽ വീട്ടിൽ ഗിരീഷാണ് (18) പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ട് പെരുമ്പിള്ളിശേരി-ചേനം റോഡിലാണ് സംഭവം. പെരുമ്പിള്ളിശേരി കാട്ടിപ്പുര വീട്ടിൽ നിത സുനീഷ് (26) ജോലി കഴിഞ്ഞ് മടങ്ങുേമ്പാൾ ബൈക്കിലെത്തിയ ഗിരീഷ് മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ ഒാടിക്കൂടിയതോടെ ഇയാൾ രക്ഷപ്പെട്ടു. ബൈക്കി​െൻറ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പൂച്ചിനിപ്പാടത്ത് നായകൾക്ക് പരിശീലനം നൽകുന്ന കേന്ദ്രത്തിൽ ജോലി ചെയ്യുന്ന പ്രതി സ്ഥാപന ഉടമയുടെ ബൈക്കിലാണ് മോഷണത്തിനെത്തിയത്. ചേർപ്പ് എസ്.െഎ ചിത്തരഞ്ജനും സംഘവുമാണ് പ്രതിയെ അറസ്റ്റ് െചയ്തത്. സി.സി ടി.വി കാമറയിലും ഇയാളുടെ പടം തെളിഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. സബ് ജൂനിയർ കബഡി ടീം സെലക്ഷൻ തൃശൂർ: കൊല്ലത്ത് നടക്കുന്ന സംസ്ഥാന സബ് ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിനുള്ള ജില്ല കബഡി ടീമുകളെ തിരഞ്ഞെടുക്കുന്നു. 2011 നവംബർ എട്ടിന് ശേഷം ജനിച്ചവർക്കും ശരീരഭാഗം 55 കിലോയിൽ കവിയാത്തവർക്കും പെങ്കടുക്കാം. കളിയിൽ പ്രാവീണ്യമുള്ളവർ ആധാർ കാർഡി​െൻറ കോപ്പിയുമായി ശനിയാഴ്ച രാവിലെ ഒമ്പതിന് ചേറൂർ വിമല കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ എത്തണം.
Show Full Article
TAGS:LOCAL NEWS 
Next Story