Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊലക്കേസ്​ പ്രതി 22...

കൊലക്കേസ്​ പ്രതി 22 വർഷത്തിനുശേഷം പിടിയിൽ

text_fields
bookmark_border
തൃശൂര്‍: കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട് 22 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി അഞ്ചങ്ങാടി സ്വദേശി യൂസഫലിയാണ് (50) അറസ്റ്റിലായത്. 1995ല്‍ അഞ്ചങ്ങാടിയില്‍ രാജീവ് എന്നയാളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ടാം പ്രതിയാണ്. സംഭവത്തിന് ശേഷം ഇയാള്‍ സൗദിയിലേക്ക് കടക്കുകയായിരുന്നു. ഞായറാഴ്ച മുംബൈ വഴി നാട്ടിലെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചി​െൻറ പിടിയിലായത്. കേസില്‍ ആറ് പ്രതികളെ കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു. തൃശൂരിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story