Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമീസിൽസ്^റൂബെല്ല...

മീസിൽസ്^റൂബെല്ല പ്രതിരോധയജ്ഞം തുടങ്ങി

text_fields
bookmark_border
മീസിൽസ്-റൂബെല്ല പ്രതിരോധയജ്ഞം തുടങ്ങി ചാവക്കാട്: മീസിൽസ്-റൂബെല്ല പ്രതിരോധയജ്ഞം ജില്ലതല ഉദ്ഘാടനം ചാവക്കാട് മണത്തല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെ.വി. അബ്ദുൽഖാദർ എം.എൽ.എ നിർവഹിച്ചു. സമൂഹമാധ്യമങ്ങളിലെ എതിർപ്രചാരണങ്ങളെ അതിജീവിച്ച് യജ്ഞം വിജയിപ്പിക്കേണ്ടത് സമൂഹത്തി​െൻറ ബാധ്യതയാണെന്ന് എം.എൽ.എ പറഞ്ഞു. ചാവക്കാട് നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ. കെ.ജെ. റീന മുഖ്യപ്രഭാഷണം നടത്തി. ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സുഹിത, നഗരസഭ ഉപാധ്യക്ഷ മഞ്ജുഷ സുരേഷ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ.എ. മഹേന്ദ്രൻ, ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. കെ. ഉണ്ണികൃഷ്ണൻ, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. ടി.വി. സതീശൻ, ചാവക്കാട് ജില്ല വിദ്യാഭ്യാസ ഓഫിസർ എൻ.ആർ. മല്ലിക, ചാവക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. രമ്യ, ലോകാരോഗ്യ സംഘടന കൺസൽട്ടൻറ് ഡോ. സന്തോഷ് രാജഗോപാൽ, ലയൺസ്ക്ലബ് ഡിസ്ട്രിക്ട് ഗവർണർ വി.എ. തോമാച്ചൻ, മണത്തല ജി.എച്ച്.എസ്.എസ് പ്രധാനാധ്യാപകൻ കെ.വി. അനിൽകുമാർ, ജില്ല മാസ് മീഡിയ ഓഫിസർ ഡോമി ജോൺ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story