Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്വരാജ് റൗണ്ടിനു...

സ്വരാജ് റൗണ്ടിനു ചുറ്റും ദേശീയ ചിത്രപ്രദര്‍ശനം

text_fields
bookmark_border
തൃശൂര്‍: ദേശീയതലത്തിൽ അപൂർവമായ ചിത്രപ്രദർശനത്തിന് തൃശൂർ വേദിയാവുന്നു. സ്വരാജ് റൗണ്ടിന് ചുറ്റും 10,000 ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ഒരുങ്ങുന്നത്. 'ബൊക്കെ' എന്ന പേരില്‍ ഒാൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ല കമ്മിറ്റിയും തൃശൂര്‍ ഫോട്ടോഗ്രഫി, വിഡിയോഗ്രഫി, നേച്ചര്‍ ക്ലബും സംയുക്തമായി നവംബര്‍ ആറിനാണ് ചിത്രപ്രദര്‍ശനം നടത്തുന്നത്. കേരളത്തി​െൻറ സാംസ്‌കാരിക പെരുമ ഒറ്റനോട്ടത്തില്‍ ചുറ്റിനടന്ന് കാണാനാവുന്ന തരത്തിലാണ് പ്രദര്‍ശനം. ചിത്രങ്ങൾ ഗിന്നസ് റെേക്കാഡ് ലക്ഷ്യമിട്ട്വൃത്താകൃതിയിലാണ് ഒരുക്കുന്നത്. 2000ത്തോളം ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. തൃശൂരി​െൻറ പ്രാദേശിക ചരിത്രം, കേരളത്തിലെ കലാ സാംസ്‌കാരികം, പരിസ്ഥിതി, പ്രകൃതി തുടങ്ങി വിവിധ മേഖലകളാക്കിയാണ് പ്രദര്‍ശനം. പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന പണം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. ചിത്രപ്രദര്‍ശനത്തിന് മുന്നോടിയായി ഏഴിനു രാവിലെ പത്തിന് പേള്‍ റീജന്‍സിയില്‍ സംഘാടകസമിതി രൂപവത്കരിക്കും. ജില്ല പ്രസിഡൻറ് എ.സി. ജോണ്‍സൻ, േനച്ചർ ക്ലബ് കോഒാഡിനേറ്റർ അനിൽ തുമ്പയിലിന് നൽകി ലോഗോ പ്രകാശനം ചെയ്തു. ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ല പ്രസിഡൻറ് എ.സി. ജോണ്‍സന്‍, സെക്രട്ടറി ജിനേഷ് ഗോപി, േനച്ചര്‍ ക്ലബ് കോ-ഓഡിനേറ്റര്‍ അനില്‍ തുമ്പയിൽ, ഷാജി ലെന്‍സ്മാൻ, സുബിന്‍ ചെറുതുരുത്തി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story