Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമലക്കപ്പാറയില്‍...

മലക്കപ്പാറയില്‍ കാട്ടാനക്കൂട്ടമിറങ്ങി; വീടുകളും കടകളും തകര്‍ത്തു

text_fields
bookmark_border
അതിരപ്പിള്ളി: മലക്കപ്പാറയില്‍ കാട്ടാനക്കൂട്ടമിറങ്ങി വീടുകളും കടകളും തകര്‍ത്തു. കടമട്ടം ഭാഗത്താണ് സംഭവം. ബാവ, ശെല്‍വമണി, സഫിയ എന്നിവരുടെ വീടുകളും മമ്മദി​െൻറ കടയുമാണ് തകർത്തത്. വീടി​െൻറ ജനാലകളും വാതിലുകളും ഷീറ്റുകളും നശിപ്പിച്ചു. കടയുടെ ഷട്ടർ തകര്‍ത്തു. ആറ് ആനകളാണ് നാശനഷ്ടങ്ങള്‍ വരുത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ച്ചയായി ആനക്കൂട്ടം ഇറങ്ങി നാശനഷ്ടം വരുത്തുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ആനമല അന്തര്‍സംസ്ഥാന പാത ഉപരോധിച്ചു. സി.പി.ഐ, സി.പി.എം സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മലക്കപ്പാറയില്‍ ആനകളുടെ ഉപദ്രവം പതിവായിട്ടുണ്ട്. രാത്രിയില്‍ കാടിറങ്ങുന്ന കാട്ടാനക്കൂട്ടം കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കുകയാണ്. ഒരേ വീടുകളും കടകളും തന്നെയാണ് വീണ്ടും തകര്‍ക്കുന്നത്. പട്ടാപ്പകൽ ഇവ തേയിലത്തോട്ടങ്ങളില്‍ വിഹരിക്കും. ഓടിച്ചു വിട്ടാലും വീണ്ടും ജനവാസ മേഖലയിലെത്തി നാശനഷ്ടം വരുത്തുകയാണ്. രണ്ടുദിവസം മുമ്പാണ് മലക്കപ്പാറയിലെ ചായക്കടയും റേഷന്‍കടയും തകര്‍ത്തത്. കൃഷികള്‍ക്ക് നാശം വരുത്തുന്നത് ഇതിന് പുറമെയാണ്. ആനകള്‍ ജനവാസമേഖലയിൽ എത്തുന്നത് തടയാന്‍ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ആനകളുടെ ആക്രമണത്തിന് ഇരയാവുന്നവര്‍ക്ക് നഷ്ടപരിഹാരമോ സഹായമോ ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story