Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൃക്കകൾ തകരാറിൽ: കരുണ...

വൃക്കകൾ തകരാറിൽ: കരുണ കാത്ത്​ സുരേഷ്​

text_fields
bookmark_border
ഇരിങ്ങാലക്കുട: വൃക്കകൾ തകരാറിലായി മൂന്നുവര്‍ഷമായി ചികിത്സയില്‍ കഴിയുന്ന ഗൃഹനാഥൻ സഹായം തേടുന്നു. സോള്‍വ​െൻറ് വെസ്റ്റ് റോഡില്‍ താമസിക്കുന്ന പുളിക്കല്‍ സുരേഷാണ് (54) തൃശൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലുള്ളത്. മൂന്നുമാസത്തോളമായി ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. വൃക്ക മാറ്റിെവക്കാൻ 25 ലക്ഷത്തോളം രൂപ ആവശ്യമാണ്. ഭാര്യയും രണ്ടു പെണ്‍കുട്ടികളും അടങ്ങുന്നതാണ് സുരേഷി​െൻറ കുടുംബം. നാട്ടുകാരുടെ സഹായം കൊണ്ടാണ് ഇത്രയുംനാൾ ചികിത്സ നടത്തിയത്. കുടുംബത്തി​െൻറ അവസ്ഥ മനസ്സിലാക്കി കൗണ്‍സിലര്‍ എം.സി. രമണ​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടുകാരുടെ യോഗം ചികിത്സ സഹായ സമിതി രൂപവത്കരിച്ചു. സെക്രട്ടറിയായി ശശിധരന്‍ വെട്ടത്തിനെ തെരഞ്ഞെടുത്തു. സഹായനിധിക്കുവേണ്ടി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഇരിങ്ങാലക്കുട ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചു. നമ്പർ: 180101000003927. െഎ.എഫ്.എസ് കോഡ്: IOBA0001801. ഫോൺ: 9846144787.
Show Full Article
TAGS:LOCAL NEWS 
Next Story