Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎൽ.ഡി.എഫ്​ സർക്കാർ...

എൽ.ഡി.എഫ്​ സർക്കാർ മുതലാളിത്തക്കുരുക്കിൽ ^അപ്പുക്കുട്ടൻ വള്ളിക്കുന്ന്​

text_fields
bookmark_border
എൽ.ഡി.എഫ് സർക്കാർ മുതലാളിത്തക്കുരുക്കിൽ -അപ്പുക്കുട്ടൻ വള്ളിക്കുന്ന് തൃശൂർ: ഇടതു സർക്കാർ പണ മുതലാളിത്തത്തി​െൻറ കുരുക്കിൽപ്പെട്ടുവെന്ന് അപ്പുക്കുട്ടൻ വള്ളിക്കുന്ന്. സാധാരണക്കാരുടെ പ്രശ്നങ്ങൾക്കാണോ സർക്കാർ മുൻഗണന നൽകുന്നതെന്ന് വിലയിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. എം.എൻ. വിജയൻ അനുസ്മരണസമിതി സംഘടിപ്പിച്ച എം.എൻ. വിജയൻ സ്മരണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ മുതലാളിത്തത്തി​െൻറ വേരുകൾ ഭരണത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് വ്യക്തമാവുകയാണ്. ഷാർജ സുൽത്താ​െൻറ കേരള സന്ദർശനം മുഖ്യമന്ത്രിയുടെ കഴിവുകൊണ്ടാണോ? അതോ പ്രവാസി വ്യവസായിയുടെ കഴിവുകൊണ്ടോ? സർക്കാറിൽ ഇൗ പ്രവാസി വ്യവസായിക്ക് സ്വാധീനമുണ്ടെന്നും അതി​െൻറ ഗുണം അദ്ദേഹത്തിന് ലഭിക്കുന്നുണ്ടെന്നും അപ്പുക്കുട്ടൻ സൂചിപ്പിച്ചു. മുഖ്യമന്ത്രി പല കാര്യത്തിലും മോദിയെപ്പോലെ മൗനം പാലിക്കുകയാണ്. സ്വാശ്രയപ്രശ്നം മുതൽ അലിൻഡ് ഫാക്ടറി വിട്ടുകൊടുത്ത പ്രശ്നത്തിൽവരെ മുഖ്യമന്ത്രി മൗനത്തിലാണ്. ധനാഢ്യനായ മന്ത്രിക്കെതിരെ ഉയർന്ന ആരോപണെത്തക്കുറിച്ചും മുഖ്യമന്ത്രി മൗനത്തിലാണ്. പ്രശ്നങ്ങളിൽ ചോദ്യങ്ങൾ ഉന്നയിക്കലും അതി​െൻറ ഉത്തരങ്ങളും വിജയൻ മാഷ് പഠിപ്പിച്ചു തന്നതാണ്. ഇന്നും നമ്മളെ സജീവമാക്കി മുേന്നാട്ടു കൊണ്ടുപോകുന്നത് അതാണ്. ഇത് അടുത്ത തലമുറയിലേക്കും എത്തിക്കണം -അദ്ദേഹം പറഞ്ഞു. ടി.എൽ. സന്തോഷ്, ഡോ. ആസാദ്, പത്രപ്രവർത്തക യൂനിയൻ ജന. സെക്രട്ടറി സി. നാരായണൻ, ജോജി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story