Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയ ആനദിനം ഇന്ന്;...

ദേശീയ ആനദിനം ഇന്ന്; ആഘോഷമില്ലാതെ സംസ്​ഥാന സർക്കാർ

text_fields
bookmark_border
തൃശൂര്‍: ദേശീയ ആനദിനം പേരിനുപോലും ആചരിക്കാതെ സംസ്ഥാന സർക്കാർ അവഗണിക്കുന്നു. രാജ്യത്ത് ഏറ്റവുമധികം ആനപീഡനം നടക്കുന്ന കേരളത്തിലാണ് ഒരു ആഘോഷവുമില്ലാതെ ബുധനാഴ്ച ആനദിനം കടന്നുപോകുന്നത്. 2004ൽ തൃശൂരിൽനിന്നും തുടങ്ങിയ ആഘോഷപരിപാടികൾ കേരളം കണ്ടില്ലെന്ന് നടിക്കുന്നു. വയനാട്ടില്‍ ചെറിയ പരിപാടി സംഘടിപ്പിക്കുന്നതൊഴിച്ചാല്‍ സംസ്ഥാന വ്യാപകമായി ആനദിനം ആചരിക്കാതെ സര്‍ക്കാര്‍ ഒഴിഞ്ഞു മാറുകയാണ്. ദിനാചരണത്തിന് ലഭിക്കുന്ന 20,000 രൂപ വനംവകുപ്പ് മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കുകയാണെന്ന് വ്യാപക പരാതിയുമുണ്ട്. അതിനിടെ 2015ൽ ദിനാചരണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഇറക്കിയ ഉത്തരവ് വിവാദവുമായി. അന്ന് ഗജദിനത്തിൽ ആനകളെ കൊണ്ടുവന്ന് പ്രദർശിപ്പിക്കണമെന്ന് ഉത്തരവിലുണ്ടായിരുന്നു. ആനയെ പ്രദർശിപ്പിക്കുന്നത് നിയമവിരുദ്ധമായതിനാൽ അന്നത്തെ ഉത്തരവോടെ പുലിവാൽ പിടിക്കുകയായിരുന്നു. ഇത്തരം ദിനാചരണങ്ങളിലൂെട പീഡനത്തിെനതിരെ ബോധവത്കരണം നടത്താമെന്നിരിക്കെ സർക്കാർ നടപടിക്കെതിരെ ആനപ്രേമികൾ രംഗത്തുണ്ട്. ഇത്തരത്തിൽ വനം വകുപ്പിലെ അനാസ്ഥമൂലം ആന സംരക്ഷണ നിയമങ്ങള്‍ കടലാസില്‍ അവശേഷിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ആനകള്‍ െചരിഞ്ഞതി​െൻറ കണക്കു ലഭിക്കാൻപോലും ഒന്നരവര്‍ഷം കാത്തിരിക്കേണ്ട ഗതികേടാണ്. ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 210 കാട്ടാനകളും 18 നാട്ടാനകളും െചരിഞ്ഞതായി ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി.കെ. വെങ്കിടാചലം വാർത്തസമ്മേളനത്തില്‍ ആരോപിച്ചു. കേരളത്തിലെ നാലു ദേവസ്വം ബോർഡുകളിലെയും ആനകൾക്ക് ഷെൽട്ടർ ഷെഡ് ഒരുക്കണമെന്ന സുപ്രീംകോടതി വിധി രണ്ടുവർഷം പിന്നിട്ടിട്ടും നടപ്പാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ നാട്ടാനകൾക്ക് പാദ, ശ്വാസകോശ രോഗവും അന്ധതയും വ്യാപിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് അവാർഡ് സമ്മാനിച്ചു തൃശൂർ: ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് ഏര്‍പ്പെടുത്തിയ ഓള്‍ ഇന്ത്യ ആന പീഡന ന്യൂസ് വിഡിയോഗ്രഫി പുരസ്കാരം റിപ്പോര്‍ട്ടര്‍ ടി.വി കാമറാമാന്‍ ഷഹീര്‍ ഗുരുവായൂരിനും തൃശൂര്‍ പൂരത്തിലെ ആന പീഡനവുമായി ബന്ധപ്പെട്ട വിഡിയോഗ്രഫി അവാര്‍ഡ് ജനം ടി.വി കാമറാമാന്‍ കെ.എം. ജിതിനും സെക്രട്ടറി വി.കെ. വെങ്കിടാചലം വിതരണം ചെയ്തു. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഗുരുവായൂര്‍ ദേവസ്വത്തിലെ ആനക്കോട്ടക്കകത്ത് ആനയുടെ വാലില്‍നിന്നും പാപ്പാന്‍ രോമം കടിച്ചു പറിച്ചു വില്‍ക്കുന്ന രംഗം ചിത്രീകരിച്ചതാണ് ഇ.എം. മുഹമ്മദ് ഷഹീറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഇൗ രംഗം ചാനലിലൂടെ പുറംലോകം അറിഞ്ഞതോടെ ഗുരുവായൂര്‍ ദേവസ്വം ആനക്കോട്ടക്കകത്ത് കാമറകൾ നിരോധിച്ചിരുന്നു. വാലിലെ രോമം കടിച്ചെടുത്തു വിറ്റ പാപ്പാൻ ഇേപ്പാഴും ജയിലിലാണ്. കഴിഞ്ഞ തൃശൂര്‍ പൂരത്തിനിടെ നിലത്തുകിടക്കാന്‍ വിമുഖത കാണിച്ച കോട്ടയം വാഴപ്പിള്ളി മഹാദേവന്‍ എന്ന ആനയെ പാപ്പാന്‍ നിലത്തു ചരിച്ചു കിടത്താൻ തോട്ടി കൊണ്ട് വലിക്കുകയും ചെവി പിടിച്ചുവലിക്കുകയും ചെയ്യുന്ന ആന പീഡന ചിത്രീകരമാണ് ജിതിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story