Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടിപ്പർ ഡ്രൈവർമാർ...

ടിപ്പർ ഡ്രൈവർമാർ തമ്മിൽ സംഘട്ടനം; രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
കൊടുങ്ങല്ലൂർ: സാമ്പത്തിക ഇടപാട് സംബന്ധിച്ച് ടിപ്പർ ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കം സംഘട്ടനത്തിലെത്തി. ആക്രമണം തടയാൻ ശ്രമിച്ച മാതാവിനും പരിക്കേറ്റു. അഞ്ചങ്ങാടി തോട്ടരത്ത് കുമാര​െൻറ മകൻ അരുൺ, ഇയാളുടെ അമ്മ അംബിക എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇല്ലിച്ചോട് സ്വദേശികളായ ബീരാൻ, സജ്ജാദ് എന്നിവരെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് ആക്രമണം. അരുണി​െൻറ വീട്ടിലെത്തിയ ബീരാനും സജ്ജാദും വാക്കേറ്റമുണ്ടാവുകയും ഇത് ൈകയേറ്റത്തിൽ കലാശിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അരുണിനെ ആക്രമണത്തിൽനിന്ന് രക്ഷിക്കാനെത്തിയപ്പോഴാണ് മാതാവിന് പരിക്കേറ്റത്. ഇവരുടെ വീടി​െൻറ ജനലും തകർത്തു. ടിപ്പർ ലോറി സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് ഏറ്റുമുട്ടലിലെത്തിയതെന്നും പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story