Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറുബെല്ല പ്രതിരോധ...

റുബെല്ല പ്രതിരോധ കുത്തിവെപ്പ്

text_fields
bookmark_border
തൃപ്രയാർ: മീസിൽസ് റുബെല്ല പ്രതിരോധ കുത്തിവെപ്പി​െൻറ നാട്ടിക പഞ്ചായത്തുതല ഉദ്ഘാടനം നാട്ടിക ഗവ. ഫിഷറീസ് ഹൈസ്കൂളിൽ പ്രസിഡൻറ് പി. വിനു നിർവഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഇന്ദിര ജനാർദനൻ അധ്യക്ഷത വഹിച്ചു. ഡോ. ഫ്രാൻസിസ് ജിമ്മി ജോസ് കുത്തിവെപ്പ് സംബന്ധിച്ച് വിശദീകരിച്ചു. ദിവസം 100 കുട്ടികൾക്ക് കുത്തിവെപ്പു നടത്തും. പഞ്ചായത്തംഗങ്ങൾ, ആരോഗ്യവകുപ്പു ഉദ്യോഗസ്ഥരായ പി.എച്ച്. സിദ്ദീക്, ടി.പി. ഹനീഷ് കുമാർ, നഴ്സുമാരായ എസ്. ഉഷ, വി.എ. ജയലക്ഷ്മി, പി.എസ്. കാവ്യ, പി.ടി.എ പ്രസിഡൻറ് അനിൽ പുളിക്കൽ, എം.പി.ടി.എ പ്രസിഡൻറ് ഹേമ പ്രേമൻ എന്നിവർ പങ്കെടുത്തു. ആരാധകനെ കാണാൻ മേളപ്രമാണിയെത്തി തൃപ്രയാർ: ത‍​െൻറ മേളം ആസ്വദിക്കാൻ മുൻനിരയിലുണ്ടാകാറുണ്ടായിരുന്ന ആസ്വാദകനെ വർഷങ്ങൾക്കുശേഷം നേരിട്ട് കാണാൻ ഇലഞ്ഞിത്തറ മേളത്തി​െൻറ പ്രമാണി പെരുവനം കുട്ടൻമാരാർ എത്തി. വില്ലടം കോങ്കോത്ത് മുകുന്ദമേനോ​െൻറ വീട്ടിലാണ് കുട്ടൻമാരാർ എത്തിയത്. രോഗബാധിതനായി കഴിയുകയാണ് മുകുന്ദമേനോൻ. വളരെ വർഷങ്ങൾക്ക് മുമ്പ് വില്ലടം ശിവക്ഷേത്ര ഉത്സവത്തിന് കുട്ടൻമാരാരായിരുന്നു മേളപ്രമാണി. അന്നത്തെ ഉത്സവ കമ്മിറ്റി സെക്രട്ടറിയായിരുന്നു മുകുന്ദമേനോൻ. സമീപ പ്രദേശത്തെവിടെ കുട്ടൻ മാരാർ എത്തിയാലും മുകുന്ദമേനോൻ മേളം കേൾക്കാൻ മുൻനിരയിലുണ്ടാകും. വീട്ടിലേക്ക് ക്ഷണിച്ച് ഉച്ചഭക്ഷണം കഴിപ്പിച്ചിട്ടേ മേളപ്രമാണിയേ യാത്രയാക്കൂ. പിന്നീട് പ്രശസ്തമായ ഉത്സവങ്ങളിൽ മേളപ്രമാണിയായപ്പോൾ കുട്ടൻമാരാർ വില്ലടത്തേക്ക് വരാറില്ലായിരുന്നു. ഈയിടെ മുകുന്ദമേനോ​െൻറ മകനും ഇപ്പോഴത്തെ തൃപ്രയാർ ദേവസ്വം മാനേജറുമായ മനോജ് കുമാറിനെ പരിചയപ്പെട്ടപ്പോഴാണ് ത​െൻറ പഴയ ആരാധക​െൻറ വിശേഷങ്ങൾ അറിയിച്ചത്. മേളം കഴിയാൻ കാത്തുനിൽക്കുന്ന ത​െൻറ പഴയ ആരാധകനെ കുട്ടൻമാരാരും കൃത്യമായി ഓർമിച്ചെടുത്തു. അദ്ദേഹം രോഗബാധിതനാണെന്നറിഞ്ഞപ്പോൾ വീട്ടിലേക്കെത്തുകയായിരുന്നു. രോഗവിവരവും മേളവിശേഷവുമെല്ലാം പരസ്പരം ചോദിച്ചറിഞ്ഞാണ് കുട്ടൻമാരാർ മടങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story