Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരസഭയില്‍ കണ്ടിൻജൻറ്...

നഗരസഭയില്‍ കണ്ടിൻജൻറ് ജീവനക്കാരെ സ്ഥിരപ്പെടുത്താത്തതില്‍ പ്രതിഷേധം

text_fields
bookmark_border
ഇരിങ്ങാലക്കുട: നഗരസഭയില്‍ പൊറുത്തിശ്ശേരി പഞ്ചായത്ത് കൂട്ടിച്ചേര്‍ത്തതിന് ശേഷം ഏഴുവര്‍ഷം പിന്നിട്ടിട്ടും കണ്ടിൻജൻറ് ജീവനക്കാരെ സ്ഥിരപ്പെടുത്തുകയോ പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയോ ചെയ്യാത്ത നടപടിയിൽ പ്രതിഷേധം. ഇതിനെതിരെ സമരമാരംഭിക്കാൻ മുനിസിപ്പല്‍ ആൻഡ് കോർപറേഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (എ.െഎ.ടി.യു.ഇ) ഇരിങ്ങാലക്കുട യൂനിറ്റ് സമ്മേളനം പ്രമേയം പാസാക്കി. ശുചീകരണ തൊഴിലാളികളെ തസ്തിക മാറ്റി ഡ്രൈവര്‍ ജോലിയും മറ്റും ചെയ്യിക്കുന്നതിലൂടെ മറ്റ് തൊഴിലാളികള്‍ക്ക് ജോലിഭാരം കൂടുന്നതായും സമ്മേളനം വിലയിരുത്തി. ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി. രഞ്ജിത്ത് കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ.ജി. ശിവാനന്ദൻ, സി.പി.ഐ ജില്ല എക്‌സിക്യൂട്ടിവ് അംഗം ടി.കെ. സുധീഷ്, മണ്ഡലം സെക്രട്ടി പി. മണി, ലോക്കല്‍ സെക്രട്ടി കെ.എസ്. പ്രസാദ്, കെ. നന്ദനന്‍, കൗണ്‍സിലര്‍ എം.സി.രമണന്‍, ബെന്നി വിന്‍സ​െൻറ്, ബാബു മാരാത്ത്, എം. രാധകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ക്രൈസ്റ്റ് കോളജിലെ മരം മുറിച്ചതിനെതിരെ പ്രതിഷേധം ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് കാമ്പസിൽ മരം മുറിച്ചതിനെതിരെ വിദ്യാർഥികൾ പ്രതിഷേധിച്ചു. കാമ്പസിലെ സ്റ്റുഡൻറ് കോർണറിലെ മൂന്നും ഗാർഡനിലെ ഒരുതണൽ മരവുമാണ് കഴിഞ്ഞദിവസം മുറിച്ചു മാറ്റിയത്. ഗാർഡനിലെ മരം അപകട ഭീഷണി ഉയർത്തുന്നുണ്ടെന്നും മറ്റ് മൂന്നു മരങ്ങൾ സോളാർ പാനൽ സ്ഥാപിക്കാനാണെന്നുമാണ് അധികൃതർ വിദ്യാർഥികളോട് പറഞ്ഞത്. മരങ്ങൾ മുറിച്ചുമാറ്റിയതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഇവർ തൈകൾ െവച്ച് പിടിപ്പിക്കുകയും ചെയ്തു. മരംമുറി തുടർന്നാൽ കാമ്പസിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും മരംമുറി തടയുമെന്നും യൂനിറ്റ് സെക്രട്ടറി ജെസ് ജോൺ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story