Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭരണസമിതി ദേവസ്വത്തിൽ...

ഭരണസമിതി ദേവസ്വത്തിൽ അരക്ഷിതാവസ്ഥ സൃഷ്​ടിക്കുന്നെന്ന് എംപ്ലോയീസ് ഓർഗനൈസേഷൻ

text_fields
bookmark_border
ഗുരുവായൂര്‍: അഡ്മിനിസ്ട്രേറ്റർക്ക് കാലാവധി നീട്ടിയ സർക്കാർ ഉത്തരവ് നിരാകരിക്കുകയും ദൈനംദിന പ്രവർത്തനങ്ങളിൽനിന്ന് അദ്ദേഹത്തെ വിലക്കുകയും ചെയ്ത ഭരണസമിതി തീരുമാനം ദേവസ്വത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ. അവധി ദിവസമായ ഒക്ടോബർ രണ്ടിന് രാത്രി ചേർന്ന യോഗം ഭരണസമിതിയുടെ സെക്രട്ടറിയായ അഡ്മിനിസ്ട്രേറ്ററെ അറിയിക്കാതെയാണെന്ന് ഓർഗനൈസേഷൻ ചൂണ്ടിക്കാട്ടി. യോഗത്തിലേക്ക് ഉദ്യോഗസ്ഥരെ വിളിച്ചത് ചട്ടലംഘനമാണ്. ഓഫിസിലെ പല പ്രധാന ഫയലുകളും കൈവശപ്പെടുത്തിയതായും ആരോപിച്ചു. ഇന്ന് പ്രശ്നങ്ങൾ ഉയർത്തുന്നത് അഴിമതിയും സ്വജന പക്ഷപാതവും ലാക്കാക്കിയാണ്. ഭരണസമിതിയുടെ നിയമവിരുദ്ധമായ തീരുമാനങ്ങൾ നടപ്പാക്കാൻ വിസമ്മതിച്ചതി​െൻറ പേരിലാണ് അഡ്മിനിസ്ട്രേറ്റർ തുടരുന്നതിനെ എതിർക്കുന്നതെന്ന് യോഗം ആരോപിച്ചു. പ്രസിഡൻറ് കെ. രമേശൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. രാജൻ, എൻ.ആർ. രാജൻ, കെ. സതീഷ്കുമാർ, എ.വി. പ്രശാന്ത്, ഇ.കെ. നാരായണനുണ്ണി, ഇ. രാജു, കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. അഡ്മിനിസ്ട്രേറ്ററുടെ കാലാവധി നീട്ടിയ സർക്കാർ ഉത്തരവിന് സ്റ്റേ ഗുരുവായൂര്‍: ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് കാലാവധി നീട്ടിയ സർക്കാർ നടപടി ഹൈകോടതി സ്റ്റേ ചെയ്തു. കാലാവധി നീട്ടിയതിനെതിരെ ഭരണസമിതി അംഗങ്ങൾ കോടതിയെ സമീപിക്കുകയായിരുന്നു. ഒരുവർഷം പൂർത്തിയാക്കിയ സി.സി. ശശിധരന് 10 മാസംകൂടി സർക്കാർ നീട്ടി നൽകിയിരുന്നു. എന്നാൽ, പുതിയ അഡ്മിനിസ്ട്രേറ്ററുടെ നിയമനത്തിനായി ദേവസ്വം പാനൽ ആവശ്യപ്പെട്ടത് മാനിക്കാതെയാണ് സർക്കാർ നിലവിലെ അഡ്മിനിസ്ട്രേറ്ററുടെ കാലാവധി നീട്ടിയത്. സർക്കാർ ഉത്തരവ് അംഗീകരിക്കേണ്ടതില്ലെന്ന് തിങ്കളാഴ്ച രാത്രി ചേർന്ന അടിയന്തര ഭരണസമിതി തീരുമാനിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ ഹൈകോടതിയെ സമീപിച്ച് സർക്കാർ ഉത്തരവിന് സ്റ്റേ നേടുകയും ചെയ്തു. ജില്ല കലക്ടർക്ക് താൽക്കാലിക ചുമതല നൽകണമെന്നാണ് ഭരണസമിതി ആവശ്യം. അഡ്മിനിസ്ട്രേറ്റർ ശശിധരൻ പതിവുപോലെ ചൊവ്വാഴ്ച ഓഫിസിലെത്തിയിരുന്നു. പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കാൻ ഡെപ്യൂട്ടി കലക്ടറുടെ പദവിയിൽ കുറയാത്ത മൂന്ന് ഉദ്യോഗസ്ഥരുടെ പാനൽ സർക്കാർ ദേവസ്വത്തിന് നൽകണം. ഇതിൽനിന്നുള്ളയാളെയാണ് നിയമിക്കുക. ഒരുവർഷത്തേക്കാണ് സർക്കാർ ഉദ്യോഗസ്ഥ​െൻറ സേവനം ഡെപ്യൂട്ടേഷനിൽ ദേവസ്വത്തിന് നൽകുക. നേരത്തെ, ദേവസ്വം അംഗീകരിച്ച് സർക്കാർ നിയമിച്ച ഉദ്യോഗസ്ഥ​െൻറ ഡെപ്യൂട്ടേഷൻ കാലാവധി നീട്ടിനൽകാൻ വീണ്ടും ദേവസ്വത്തി​െൻറ അംഗീകാരം വേണോയെന്ന നിയമപ്രശ്നവും ഇപ്പോൾ ഉയർന്നിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story