Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബോധവത്കരണം

ബോധവത്കരണം

text_fields
bookmark_border
പെരിഞ്ഞനം: തോട്ടുങ്ങല്‍ മുഹിയിദ്ദീന്‍ മഹല്ല് റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്ലാസ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ഇ.എസ്. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഇ.എ. നവാസ് അധ്യക്ഷത വഹിച്ചു. കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മല്‍ ക്ലാസ് നയിച്ചു. സിദ്ദീക്ക് ഫൈസി, എൻ.കെ. നാസര്‍, എം.എം. ഷുക്കൂര്‍ എന്നിവര്‍ സംസാരിച്ചു. ഇന്ധന വിലവർധനവിനെതിരെ പ്രതിഷേധം കയ്പമംഗലം: പാചകവാതക വില വര്‍ധനവിനെതിരെ കേരള മഹിള സംഘം കയ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.വി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. മഹിള സംഘം മണ്ഡലം പ്രസിഡൻറ് ബേബി ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മിനി ഷാജി, ഹഫ്സ ഒഫൂർ, മിനി തങ്കപ്പൻ, സായിദ മുത്തുക്കോയ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story