Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേരളത്തെ...

കേരളത്തെ വർഗീയവത്​കരിക്കാനുള്ള അമിത്​ ഷായുടെ ശ്രമം വിലപ്പോവില്ല ^ചെന്നിത്തല

text_fields
bookmark_border
കേരളത്തെ വർഗീയവത്കരിക്കാനുള്ള അമിത് ഷായുടെ ശ്രമം വിലപ്പോവില്ല -ചെന്നിത്തല തൃശൂർ: കേരളത്തെ വർഗീയവത്കരിക്കാനുള്ള ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ശ്രമം വിലപ്പോവില്ലെന്ന് പ്രതിപക്ഷ നേതാവ് രേമശ് ചെന്നിത്തല. സംസ്ഥാനത്ത് വർഗീയ ധ്രുവീകരണത്തിനാണ് അമിത് ഷാ ശ്രമിക്കുന്നതെന്ന് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കേരളത്തിൽ ആക്രമണത്തിന് പ്രേരിപ്പിക്കുന്ന അദ്ദേഹത്തി​െൻറ നടപടി അപലപനീയമാണ്. ഇൗ നീക്കം ഇവിടെ ചെലവാകില്ല. കേരളത്തെ വർഗീയവത്കരിക്കാനുള്ള ശ്രമം മതേതരകക്ഷികൾ ഒറ്റക്കെട്ടായി ചെറുക്കും. ബി.ജെ.പിയും സി.പി.എമ്മും വിചാരിച്ചാൽ ഇവിടത്തെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാം. ഇരു പാർട്ടിയിലെയും ക്രിമിനലുകളാണ് സംസ്ഥാനത്ത് രാഷ്ട്രീയ കൊല നടത്തുന്നത്-അദ്ദേഹം ആരോപിച്ചു. ചാലക്കുടി െകാലപാതകത്തിൽ പ്രമുഖ അഭിഭാഷക​െൻറയും എറണാകുളം റൂറൽ എസ്.പിയുടെയും പങ്കിനെക്കുറിച്ച് ഹൈകോടതി മേൽനോട്ടത്തിൽ അന്വേഷിക്കണം. അെല്ലങ്കിൽ അന്വേഷണം സി.ബി.െഎക്ക് വിടണം. ആരോപണ വിധേയനായ വക്കീൽ നിരവധി കേസുകളിൽ സർക്കാറിനുവേണ്ടി വാദിക്കുന്നയാളാണ്. ജീവന് ഭീഷണിയുണ്ടെന്നും തന്നെ െകാല്ലാൻ ക്വേട്ടഷൻ കൊടുത്തിട്ടുണ്ടെന്നും കാണിച്ച് കൊല്ലെപ്പട്ട രാജീവ് പരാതി കൊടുത്തിട്ടും പൊലീസ് നടപടിയെടുത്തില്ല. റൂറൽ എസ്.പി അടക്കം ഇതിൽ ഉത്തരവാദികളാണ്. കേസ് നിസ്സാരവത്കരിക്കാനുള്ള ശ്രമം അപലപനീയമാണെന്ന് ചെന്നിത്തല പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story