Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫിനോമിനല്‍ ഹെല്‍ത്ത്...

ഫിനോമിനല്‍ ഹെല്‍ത്ത് കെയര്‍ തട്ടിപ്പ്: അന്വേഷണം ഇഴയുന്നു

text_fields
bookmark_border
ചാലക്കുടി: ആരോഗ്യ ഇൻഷുറന്‍സി​െൻറ പേരില്‍ നിക്ഷേപകരുടെ കോടികള്‍ തട്ടിയ കേസില്‍ അനാസ്ഥയെന്ന് ആരോപണം. രണ്ടാഴ്ചയായി കേസന്വേഷണം നിലച്ചമട്ടാണ്. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തുവെന്ന ന്യായത്തില്‍ ലോക്കല്‍ പൊലീസ് കൈ കഴുകുകയാണെന്നാണ് പരാതിക്കാര്‍ പറഞ്ഞു. എന്നാല്‍, ക്രൈംബ്രാഞ്ച് ഏറ്റെടുത്തശേഷം അന്വേഷണപുരോഗതി ഉണ്ടായിട്ടില്ല. 15,000ത്തോളം പേര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഏകദേശം 10,000ത്തോളം പരാതികളാണ് ചാലക്കുടി പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടുള്ളത്. ഇപ്പോഴും പുതിയ പരാതിക്കാര്‍ എത്തുന്നുമുണ്ട്. പരാതി വാങ്ങിവെക്കുന്നതല്ലാതെ എന്തു നടപടിയെടുക്കണം എന്നതിൽ പൊലീസിനും വ്യക്തതയില്ല. രണ്ടുപേരെ അറസ്റ്റ് ചെയ്‌തെങ്കിലും ഒളിവില്‍പോയ കമ്പനി ഉടമകളെ പിടികൂടാന്‍ ഒരു ശ്രമവും നടക്കുന്നില്ല. ഉടമകളെ പിടികൂടിയാലേ നിക്ഷേപകര്‍ക്ക് പണംകിട്ടാന്‍ സാഹചര്യം തെളിയുകയുള്ളൂ. കമ്പനിയുടെ പേരില്‍ അപ്പോളോ ടയേഴ്‌സിന് സമീപം ഭൂമിയുണ്ട്. ഇതിലാണ് ഏക പ്രതീക്ഷ. നിക്ഷേപകര്‍ക്ക് നീതി ലഭിക്കുന്ന കാര്യത്തില്‍ അധികൃതര്‍ മൗനം വെടിയണമെന്ന് സാന്‍മറിയ ഹാളില്‍ ചേർന്ന ആക്ഷന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. മുഴുവന്‍ ബഹുജന പ്രസ്ഥാനങ്ങളെയും പങ്കെടുപ്പിച്ച് അന്തിമപോരാട്ടത്തിന് തുടക്കംകുറിക്കാന്‍ യോഗം തീരുമാനിച്ചു. ഫിനോമിനല്‍ ഹെഡ് ഓഫലസിന് മുന്നില്‍ ബുധനാഴ്ച രാവിലെ 10ന് കൂട്ടധര്‍ണ നടത്തും. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. സി.എല്‍. ആേൻറാ, കെ.എസ്. ശ്രീനിവാസന്‍, സ്റ്റീഫന്‍ പഴമ്പിള്ളി, കെ.ആര്‍. അരവിന്ദാക്ഷന്‍, ലാജിന്‍ മഞ്ഞളി, മേഴ്‌സ് വര്‍ഗീസ്, സുമ ശശി, ജിജി ഡേവീസ് എന്നിവര്‍ സംസാരിച്ചു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം ചാലക്കുടി: ഓള്‍ കേരള ഡയറി കോ-ഓപറേറ്റിവ് എംപ്ലോയീസ് യൂനിയന്‍ പാളയംപറമ്പ് ക്ഷീരോൽപാദക സഹകരണ സംഘം സെക്രട്ടറിയുടെ അന്യായ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച പാളയംപറമ്പ് ക്ഷീരോൽപാദക സഹകരണ സംഘം പരിസരത്ത് നയവിശദീകരണ യോഗം നടത്തുമെന്ന് യൂനിയന്‍ ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിശദീകരണയോഗം വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. യൂനിയന്‍ സംസ്ഥാന പ്രസിഡൻറ് സി.കെ. പ്രശോഭന്‍ അധ്യക്ഷത വഹിക്കും. 32 വര്‍ഷമായി പാളയംപറമ്പ് സംഘത്തില്‍ ജോലി ചെയ്ത് വരുന്ന സംഘം സെക്രട്ടറി എം.ടി. ജോണ്‍സനെ അന്യായമായാണ് സസ്‌പെൻഡ് ചെയ്തതെന്ന് ഭാരവാഹികള്‍ അറിയിച്ചു. സെക്രട്ടറിക്കെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് വൈരാഗ്യം തീര്‍ക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. യൂനിയന്‍ ഭാരവാഹികളായ ജോയ് കുറ്റിപ്പുഴ, കെ.വി. പരമേശ്വരന്‍, എ.എസ്. ശശിധരന്‍, എം.പി. ജോണ്‍സണ്‍ എന്നിവര്‍ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story