Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഞ്ചായത്തിന് പരിമിതി;...

പഞ്ചായത്തിന് 'പരിമിതി'; റോഡിലെ ചളിക്കുഴിയിൽ വീണ് നാട്ടുകാർ

text_fields
bookmark_border
കയ്പമംഗലം: പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത റോഡ് ചളിക്കുണ്ടായതോടെ നാട്ടുകാർക്ക് ദുരിതം ഇരട്ടിയായി. പെരിഞ്ഞനം പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളിലൂടെ കടന്നുപോകുന്ന പെരിഞ്ഞനം സ​െൻറർ- കുറ്റിലക്കടവ്- മതിലകം പള്ളിവളവ്‌ റോഡിലാണ് നരകയാതന. പെരിഞ്ഞനം സ​െൻററിനും കുറ്റിലക്കടവിനും ഇടയിൽ 50 മീറ്ററോളമാണ് റോഡ്‌ മുഴുവന്‍ തകർന്നത്. സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കും ആർ.എം.വി ഹയര്‍ സെക്കൻഡറി സ്കൂളിലേക്കും നൂറുകണക്കിന് പേര്‍ ഉപയോഗിക്കുന്ന പ്രധാന റോഡാണിത്. മഴ തുടങ്ങുംമുമ്പേ കുഴിഞ്ഞ് തുടങ്ങിയ റോഡ്‌ മഴയില്‍ വന്‍ ഗര്‍ത്തമായി. വെള്ളം നിറഞ്ഞു നില്‍ക്കുന്നതിനാല്‍ കുഴി അറിയാതെ നിരവധിപേരാണ് നിത്യവും അപകടത്തില്‍ പെടുന്നത്. പി.ഡബ്ല്യൂ.ഡി ഏറ്റെടുത്ത ശേഷം മൂന്നര കോടിയോളം അഞ്ചു കി.മീറ്റര്‍ റോഡ്‌ നന്നാക്കാന്‍ അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഇതിന് റോഡ്‌ എട്ടു മീറ്ററെങ്കിലും വീതി വേണം. റോഡാകട്ടെ, മിക്കയിടത്തും അഞ്ചര മുതല്‍ ഏഴര മീറ്റര്‍ വരെയേ വീതിയുള്ളൂ. ഇതിനായി സ്ഥലമേറ്റെടുക്കല്‍ പ്രാരംഭ ഘട്ടത്തില്‍ എത്തിയിട്ടേയുള്ളൂ. മരാമത്ത് വകുപ്പ് ഏറ്റെടുത്തതിനാല്‍ പഞ്ചായത്തിന് റോഡ്‌ പണിയാന്‍ പരിമിതിയുണ്ടെന്നാണ് പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സച്ചിത്തി​െൻറ വിശദീകരണം. എന്നാൽ, കുഴിക്ക് സമീപം റോഡ്‌ വികസിപ്പിക്കാന്‍ പോകുന്നതി​െൻറ ബോർഡുവെച്ച് പഞ്ചായത്ത് തടിയൂരുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story