Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒല്ലൂരിലെ...

ഒല്ലൂരിലെ സ്വർണക്കവർച്ച: ഝാർഖണ്ഡ്​ സ്വദേശി പിടിയിൽ

text_fields
bookmark_border
ഒല്ലൂർ: ഒല്ലൂർ സ​െൻററിൽ പ്രവർത്തിക്കുന്ന ആത്മിക ജ്വല്ലറിയിൽനിന്നും നാലേ മുക്കാൽ കിലോ സ്വർണവും മറ്റു ആഭരണങ്ങളും പണവും മോഷ്ടിച്ച കേസിലെ പ്രതിയായ ഝാർഖണ്ഡ് സ്വദേശിയെ അറസ്റ്റ് ചെയ്തു. സാഹിബ് ഗഞ്ച് ജില്ലയിൽ ജീത് നഗർ- ജൽ ബാലു ഗ്രാമത്തിലെ ബീം മണ്ടലാണ് (28) ഝാർഖണ്ഡിൽവെച്ച് അറസ്റ്റിലായത്. കഴിഞ്ഞമാസം ഒമ്പതിനാണ് ജ്വല്ലറിയുടെ ചുമർ തുരന്ന് ഭൂമിക്കടിയിൽ സ്ഥാപിച്ച സെയ്ഫ് പൊളിച്ച് 4.750 കി.ഗ്രാം സ്വർണാഭരണങ്ങളും രണ്ട് കിലോ വെള്ളി ആഭരണങ്ങളും മോഷ്ടിച്ചത്. ഇതിനെത്തുടർന്ന് ഒല്ലൂർ സി.െഎ സജീവി​െൻറ നേതൃത്വത്തിൽ അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഝാർഖണ്ഡ് സ്വദേശികളായ ചിലർ ഒല്ലൂരിൽ തങ്ങിയിരുന്നതായി വിവരം ലഭിച്ചു. മോഷണ രീതികൾ പരിശോധിച്ചതിൽ തമിഴ്നാട് മോഷ്ടാക്കളുടെ രീതിയിലല്ല മോഷണമെന്നും വ്യക്തമായതോടെ എസ്.െഎ സിനോജ്, സി.പി.ഒമാരായ വിനോദ്. എൻ. ശങ്കർ, ശ്രീകുമാർ, സുധീഷ് എന്നിവർ ഝാർഖണ്ഡിൽ പോയി അവിടത്തെ പൊലീസി​െൻറ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ മഹാരാഷ്ട്രയിലെ ധാന, ചൗക്ക്, മലാട് എന്നീ സ്റ്റേഷനുകളിലും കേരളത്തിൽ ചെങ്ങന്നൂരിലും കേസുണ്ട്. ഇയാൾക്ക് പുറമെ ആറുപേരെക്കൂടി പിടികൂടാനുണ്ടെന്ന് പറയുന്നു. ഇവർക്കുവേണ്ടി അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story