Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗാന്ധിജയന്തി

ഗാന്ധിജയന്തി

text_fields
bookmark_border
ചാവക്കാട്: നഗരസഭയിൽ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ പാർട്ടികളും ക്ലബുകളും സംഘടനകളും നാട്ടുകാരും വേറിട്ട പരിപാടികളുമായി ആഘോഷിച്ചു. 'ഗാന്ധി മുതൽ ഗൗരി വരെ' എന്ന പ്രമേയമുയർത്തി മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് കുന്നംകുളം ബദനി സ്കൂൾ പ്രിൻസിപ്പലും സാഹിത്യകാരനുമായ ഫാ. പത്രോസ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത്ലീഗ് മണ്ഡലം പ്രസിഡൻറ് വി.എം. മനാഫ് അധ്യക്ഷത വഹിച്ചു. ബഷീർ ഫൈസി ദേശംമംഗലം മുഖ്യപ്രഭാഷണം നടത്തി. വി.കെ. മുഹമ്മദ്‌, സുബൈർ തങ്ങൾ, പി.കെ. ബഷീർ, മന്ദലാംകുന്ന് മുഹമ്മദുണ്ണി, ടി.കെ. ഉസ്മാൻ, നൗഷാദ് തെരുവത്ത്, എം. നിഷാദ്, പി.എച്ച്. തൗഫീക്ക്, മനാഫ് അണ്ടത്തോട്, ഷാഫി എടക്കഴിയൂർ, എ.എച്ച്. സൈനുൽ ആബിദീൻ, റാഫി അണ്ടത്തോട് എന്നിവർ സംസാരിച്ചു. യൂത്ത്ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എ.വി. അലി സ്വാഗതവും ട്രഷറർ ഷജീർ പുന്ന നന്ദിയും പറഞ്ഞു. ചാവക്കാട്: 'ഗാന്ധിജിയിലേക്ക്‌ മടങ്ങൂ' എന്ന സന്ദേശമുയർത്തി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപവാസം നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി അനില്‍ പുളിക്കന്‍ ഉപവാസം ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡൻറ് കെ.വി. ഷാനവാസ്‌ അധ്യക്ഷത വഹിച്ചു. യൂത്ത്‌ കോണ്‍ഗ്രസ് പൊന്നാനി പാർലമൻറ് ജനറല്‍ സെക്രട്ടറി ടി.വി. ഷബീർ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.ഡി. വീരമണി, പി. യതീന്ദ്രദാസ്‌, കൗൺസിലർ കെ.എസ്‌. ബാബുരാജ്‌, ഫിറോസ്‌ പി. തൈപറമ്പിൽ, കെ. നവാസ്‌, ആേൻറാ തോമാസ്‌, കെ.എച്ച്‌. ഷാഹുല്‍ ഹമീദ്‌, ലൈല മജീദ്‌, കെ.എം. ഷിഹാബ്‌, ആർ.കെ. നൗഷാദ്‌, ടി.വി. ബദറുദ്ദീന്‍, ടി.എച്ച്‌. റഹീം, കെ.ബി. വിജു, ഫായിസ്‌ മുതുവട്ടൂർ, റിഷി ലാസർ, വി. മുഹമ്മദ്‌ ഖൈസ്‌, പി.കെ. കബീർ, കെ.വി. യൂസഫലി, ഹംസു തിരുവത്ര, ജോസഫ്‌ പനക്കല്‍, പി.കെ. ഷക്കീർ പുന്ന, ഷക്കീർ മുട്ടിൽ, എ.പി. രവീന്ദ്രന്‍, എ.കെ. മുഹമ്മദാലി, സുധീർ ബേബി, ഷോബി ഫ്രാന്‍സീസ്‌, സിബില്‍ ദാസ്‌, കുഞ്ഞുഅബു എന്നിവർ നേതൃത്വം നൽകി. സമാപനം കെ.പി.സി.സി എക്‌സിക്യൂട്ടിവ്‌ അംഗം എം.കെ. പോള്‍സണ്‍ ഉദ്‌ഘാടനം ചെയ്‌തു. പുന്നയൂർക്കുളം: മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉപവാസസമരം ഡി.ഡി.സി സെക്രട്ടറി യതീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പയ്യൂരയിൽ ലിയാക്കത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി രഘു സ്വാമി, സി.വി. സുരേന്ദ്രൻ, ഫിറോസ് തൈപറമ്പിൽ, എൻ.ആർ. ഗഫൂർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഉപവാസ സമാപന സമ്മേളനം ഡി.സി.സി സെക്രട്ടറി എ.എം. അലാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. കുന്നൻകാട്ടിൽ അബൂബക്കർ, കെ.പി. ധർമൻ, സുലൈമാൻ കറുത്താക്ക, സി.കെ. ദേവാനന്ദൻ, സി. മൊയ്തുണ്ണി, ഹാരിസ് പോത്തമ്മൽ, എ.ഡി. പ്രിയേഷ്‌, അമീറുദ്ദീൻ ഹുസൈൻ, നസുലഹ് എന്നിവർ സംസാരിച്ചു. ചാവക്കാട്: തെക്കൻ പാലയൂർ 13ാം വാർഡ് യു.ഡി.എഫ് പ്രവർത്തകർ പാലയൂർ-ചക്കംകണ്ടം റോഡ് വക്കിലെ പൊന്തക്കാടുകൾ വെട്ടി വൃത്തിയാക്കി. ദസ്തഗീർ മാളിയേക്കൽ, ലത്തീഫ്, ആരിഫ്, അനീഷ് പാലയൂർ, സി.എം. മുജീബ്, മുരളി, അമീർ, ഫസലു, എ.ടി. മുഹമ്മദലി, ജുനാഥ്‌, ജനിഷ്, പി.എ. റഷീദ്, ശരീഫ്, പി.എൻ. അബു എന്നിവർ നേതൃത്വം നൽകി. പുന്നയൂർ: എടക്കര മഹാത്മ കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണവും ശുചീകരണ പ്രവർത്തനവും നടത്തി. ഒറ്റയിനി-എടക്കര റോഡിലെ കനോലി കനാലിന് സമീപം മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡൻറിനും വടക്കേകാട് എസ്.ഐക്കും പരാതി നൽകുമെന്നും മഹാത്മാ ക്ലബ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കടപ്പുറം: കോൺഗ്രസ് കടപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസം ഡി.സി.സി സെക്രട്ടറി കെ.ഡി. വീരമണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.എം. അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സി. മുസ്താഖലി, കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡൻറ് മൂക്കൻ കാഞ്ചന, ഷാലിമ സുബൈർ, റസിയ അമ്പലത്ത്, നിഹാദ്, പി.സി. മുഹമ്മദ് കോയ, ജലീൽ, രവി, ശുഐബ് കടപ്പുറം എന്നിവർ സംസാരിച്ചു. പുന്ന: കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി. കെ.പി.സി.സി മെംബർ പി.കെ. അബൂബക്കർ ഉദ്ഘാടനം ചെയ്തു.- എം.ബി. സുധീർ, ഷാഹിദ മുഹമ്മദ്, പി.വി. നൗഷാദ്, ഇ.എ. സുൽഫിക്കർ, സി. സലിം, പി.വി. കമറു, സി. പക്കർ, ടി.കെ. ഷംസു, കെ.ബി. അഷറഫ്, എം.ടി. ബാബു, ഇ.വി. ശശി, കാര്യാട്ട് അബു, എ. ഹനീഫ, സൻജു എന്നിവർ നേതൃത്വം നൽകി. ചാവക്കാട്: നഗരസഭ എട്ടാം- വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗൻവാടിയും പരിസരവും ശുചീകരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ സെക്രട്ടറി പി.വി. ബദറുദ്ദീൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ സൈസൺ മാറോക്കി, വാർഡ് പ്രസിഡൻറ് ബേബി ഫ്രാൻസിസ്, ബൂത്ത് പ്രസിഡൻറ് പനക്കൽ വർഗീസ്, യൂത്ത് കോൺഗ്രസ് നേതാവ് രതീഷ് പാലിയത്ത്, മഹിള കോൺഗ്രസ് നേതാക്കളായ സുപ്രഭ ശശികുമാർ, ആനി ജോൺസൺ എന്നിവർ നേതൃത്വം നൽകി. ചാവക്കാട്: മണത്തല ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. അധ്യാപകൻ സുബാഷ്, രജനി, പ്രതീഷ് എന്നിവർ സംസാരിച്ചു. കടപ്പുറം: അടിതിരുത്തി മിക്സ് ഗ്രൂപ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നേതൃത്വത്തിൽ പരിസരശുചീകരണം നടത്തി. കടപ്പുറം പഞ്ചായത്ത് അംഗം ഷാലിമ സുബൈർ ഉദ്ഘാടനം ചെയ്തു. അൻസാർ, റഹീം എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story