Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനേത്രപരിശോധനയും തിമിര...

നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും

text_fields
bookmark_border
എളവള്ളി: വയോജന ദിനാഘോഷ ഭാഗമായി എളവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് പാലക്കാട് അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ജന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.പി. ഷെഫീർ അധ്യക്ഷത വഹിച്ചു. എളവള്ളി പഞ്ചായത്ത് പ്രസിഡൻറ് യു.കെ. ലതിക മുഖ്യാതിഥിയായി. ക്യാമ്പ് കോഒാഡിനേറ്റർ ടി.ആർ. മണികണ്ഠൻ, വൈസ് പ്രസിഡൻറ് ടി.സി. മോഹനൻ, വാർഡ് അംഗം ലീല പരമേശ്വരൻ, പ്രിൻസിപ്പൽ വി. മിനി, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എം.ബി. ജീജ എന്നിവർ സംസാരിച്ചു. ഡോ. ലക്ഷ്മി മനോഹർ, ടി.ആർ. മണികണ്ഠൻ, കൃഷ്ണ അനഘ, അനുഷ്മ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story