Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅലഞ്ഞുതിരി​െഞ്ഞത്തിയ...

അലഞ്ഞുതിരി​െഞ്ഞത്തിയ ആളെ അഗതിമന്ദിരത്തിലാക്കി

text_fields
bookmark_border
പുന്നയൂർ: എടക്കരയിൽ അലഞ്ഞു തിരിഞ്ഞെത്തിയ മധ്യവയസ്കനെ എടക്കര യുവധാര ക്ലബ് പ്രവർത്തകർ അഗതി മന്ദിരത്തിലെത്തിച്ചു. ഞായറാഴ്ച രാത്രിയാണ് 45 വയസ്സ് തോന്നിക്കുന്ന ആളെ ക്ലബ് പരിസരത്ത് കണ്ടത്. ഇയാൾ സംസാരിക്കാത്തതിനാൽ പേരും നാടും വ്യക്തമല്ല. രാത്രിയായതിനാൽ ക്ലബിൽ തന്നെ താമസിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ഇയാളെ കുളിപ്പിച്ച് വൃത്തിയാക്കി വസ്ത്രം നൽകി. പിന്നീട് വടക്കേക്കാട് പൊലീസിലെത്തിച്ചു. പൊലീസ് നിർദേശപ്രകാരം വടക്കേക്കാട് അഞ്ഞൂരിൽ മൂവാറ്റുപുഴ മലങ്കര കത്തോലിക്ക രൂപതക്ക് കീഴിൽ പ്രവർത്തിക്കുന്ന ദിവ്യദർശൻ അഗതിമന്ദിരത്തിൽ എത്തിച്ചത്. യുവധാരയുടെ പ്രവർത്തകരായ ഷാഫി, എടക്കര, ലത്തീഫ്, നെസ്‌ലു, അജ്മൽ, ശിഹാബ്, നിതീഷ്, അഷറഫ്, റംഷാദ്, യൂനസ്, അഫ്‌റൂസ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story