Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇൻറർനെറ്റ് സംവിധാനം...

ഇൻറർനെറ്റ് സംവിധാനം തകരാറിലായി രോഗികളെ വലച്ച് ഇ.എസ്.ഐ

text_fields
bookmark_border
തൃശൂർ: സൂപ്പര്‍ സ്‌പെഷാലിറ്റി ചികിത്സ പൂര്‍ണമായും ഓണ്‍ലൈനാക്കി മാറ്റി‍ ആരോഗ്യരംഗത്തെ കുതിപ്പിനൊരുങ്ങിയ ഇ.എസ്.ഐ കോര്‍പറേഷന്‍ അടിയന്തര ചികിത്സയടക്കമുള്ളവ മുടക്കി ചികിത്സ തേടിയെത്തിയ രോഗികളെ വലച്ചു. മുന്നറിയിപ്പ് കൂടാതെ നടപ്പാക്കിയ പരിഷ്‌കാരത്തിൽ ഇൻറർനെറ്റ് തകരാറിലായപ്പോൾ ഒളരി ഇ.എസ്.ഐ ആശുപത്രിയില്‍ സേവനം തേടിയെത്തിയ രോഗികള്‍ക്കാണ് അടിയന്തര ചികിത്സയടക്കം നിഷേധിച്ചത്. ഇതേ തുടർന്ന് രോഗികളും ബന്ധുക്കളും രോഷാകുലരായെങ്കിലും ജീവനക്കാർ നിസ്സഹായത പ്രകടിപ്പിച്ച് ഒഴിഞ്ഞു. സൂപ്പര്‍സ്‌പെഷാലിറ്റി ചികിത്സാസേവനങ്ങള്‍ ഇ.എസ്.ഐ കോര്‍പറേഷന്‍ ഈ മാസം മുതല്‍ പൂര്‍ണമായും ഓണ്‍ലൈനാക്കിയിരുന്നു. എന്നാൽ, എന്ന് മുതൽ പ്രാബല്യത്തിലാവുമെന്നതിനെ കുറിച്ച് മുന്നറിയിപ്പുകളൊന്നും നൽകിയിരുന്നില്ല. നാല് അവധിദിനങ്ങള്‍ക്കു ശേഷം ഒളരി ഇ.എസ്.ഐ ആശുപത്രിയിലെത്തിയവർക്ക് ചികിത്സക്കുപകരം ലഭ്യമായത് കുറെ അറിയിപ്പുകളും നിർദേശങ്ങളും മാത്രമാണ്. സാധാരണക്കാരായ ഗുണഭോക്താക്കള്‍ ആശ്രയിക്കുന്ന ഇ.എസ്.ഐ ആശുപത്രിയില്‍ സേവനങ്ങള്‍ ലഭ്യമാകാതെ വന്നതോടെ അര്‍ബുദ രോഗബാധിതരും ഡയാലിസിസിനു വിധേയരാകുന്നവരുമടക്കം നിരവധി രോഗികളാണ് വലഞ്ഞത്. ആശുപത്രിയിൽ നിന്നുള്ള നിർദേശത്തെ തുടർന്ന് ഇ.എസ്.ഐയുടെ തൃശൂര്‍ റീജനല്‍ ഓഫിസിലും ആശുപത്രിയിലുമായി മാറിമാറി കയറിയിറങ്ങി, അവശരായ പലര്‍ക്കും ലഭ്യമാകേണ്ട സേവനം നിഷേധിക്കപ്പെടുകയും ചെയ്തു. ധന്വന്തരി പ്രോജക്ടി​െൻറ ഭാഗമായുള്ള ഇൻറർനെറ്റ് കണക്ഷന്‍ തകരാറിലായതാണ് ഓണ്‍ലൈന്‍ സേവനങ്ങള്‍ മുടങ്ങാന്‍ കാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story