Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിയ്യൂർ ജയിലിൽ...

വിയ്യൂർ ജയിലിൽ ഗുണ്ടകളുടെ വിളയാട്ടം; ജീവനക്കാരന് മർദനമേറ്റു

text_fields
bookmark_border
തൃശൂർ: വിയ്യൂർ ജയിലിൽ ഗുണ്ടകളുടെ വിളയാട്ടം. സെല്ലിൽ പരിശോധനക്കെത്തിയ ജയിൽ ജീവനക്കാരൻ രതീഷിനെ മർദിച്ച്അവശനാക്കി. ഇയാൾ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്തി​െൻറ കൂട്ടാളിയും ഗുണ്ടാനേതാവ് ദൊരൈബാബുവിനെ വധിച്ച കേസിലെ മുഖ്യപ്രതിയുമായ അരിമ്പൂർ സ്വദേശി പ്രിൻസാണ് രതീഷിനെ മർദിച്ചത്. ജില്ല ജയിലിൽ ബി േബ്ലാക്കിൽ നാലാം നമ്പർ റൂമിൽ കഴിയുന്ന പ്രിൻസിനെ പരിശോധനക്കായി വിളിച്ചപ്പോഴായിരുന്നു മർദനം. ജയിൽ അധികൃതരുടെ പരാതിയിൽ വിയ്യൂർ പൊലീസ് കേസെടുത്തു. അവണൂരിൽ പൊലീസുകാര​െൻറ വീടിന് നേരെയും അരണാട്ടുകരയിൽ വ്യാപാരിയുടെ വീടിന് നേരെയും ബോംബെറിഞ്ഞ കേസിലെ പ്രതിയാണ് പ്രിൻസ്. ദിവസങ്ങൾക്ക് മുമ്പ് കടവി രഞ്ജിത്തിന് ജയിലിൽ മറ്റൊരു ഗുണ്ടയുടെ മർദനമേറ്റിരുന്നു. പൂജപ്പുര ജയിലിൽ കഴിയുന്ന കടവി രഞ്ജിത്തിനെ തൃശൂരിലെ മറ്റൊരു കേസി​െൻറ ആവശ്യത്തിനായി എത്തിച്ചപ്പോഴായിരുന്നു ഇത്. ദിവസങ്ങൾക്ക് മുമ്പ് കഞ്ചാവ് പരിശോധനക്കിടയിലും ജയിൽ വാർഡന് തടവുകാരുടെ മർദനമേറ്റു. ജില്ല ജയിലിൽ കടവി ഗുണ്ടാസംഘത്തി​െൻറ ഭരണം നടക്കുന്നുവെന്ന് നേരത്തെയും ആക്ഷേപമുയർന്നിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story