Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാലപ്പാടന്‍...

നാലപ്പാടന്‍ ജന്മദിനാഘോഷം

text_fields
bookmark_border
പുന്നയൂര്‍ക്കുളം: നാലപ്പാട്ട് നാരായണ മേനോന്‍ ജന്മദിനാഘോഷ ഭാഗമായി ലളിതകല അക്കാദമിയുടെ നേതൃത്വത്തില്‍ ചിത്രരചന പഠന കളരി, നാലപ്പാട്ട് അമ്മിണിയമ്മ സ്മൃതി അക്ഷരശ്ലോക സദസ്സ്, മാമ്പറ്റ് അപ്പുകുട്ടന്‍ സ്മൃതി കവിയരങ്ങ് എന്നിവ എന്നിവ നടന്നു. മുതുപറമ്പില്‍ നാരായണന്‍ നമ്പൂതിരി അക്ഷരശ്ലോക സദസ്സില്‍ ജേതാവായി. കവിയരങ്ങ് എന്‍. നാരായണന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. പി. രാമദാസ്, ചോ മുഹമ്മദുണ്ണി, എൻ. അശോകന്‍, കെ.വി. ധര്‍മപാലന്‍ എന്നിവര്‍ സംസാരിച്ചു. ഇ. സുമതി, ഹക്കീം വെളിയത്ത്, ഗീത കോട്ടപ്പടി എന്നിവര്‍ യഥാക്രമം വിജയികളായി. ഇവര്‍ക്ക് സമാപന ദിവസമായ ശനിയാഴ്ച കവി ആലങ്കോട് ലീലാകൃഷ്ണന്‍ മാമ്പറ്റ് അപ്പുകുട്ടന്‍ സ്മൃതി പുരസ്‌കാരം നല്‍കും. രാത്രി ബാലഗോകുലത്തി​െൻറ കലാപരിപാടി, 'നീര്‍മാതളം' നാടകവേദിയുടെ നാടകം എന്നിവ അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story