Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപീച്ചിഡാം: 60...

പീച്ചിഡാം: 60 പിന്നിടു​േമ്പാഴും പരാധീനത ബാക്കി

text_fields
bookmark_border
പട്ടിക്കാട്: പീച്ചി ഡാം ബുധനാഴ്ച 60ാം പിറന്നാൾ ആഘോഷിക്കുേമ്പാഴും ബാക്കിയാകുന്നത് പരാധീനതകൾ. 1957 ഒക്ടോബർ നാലിന് അന്നത്തെ കേരള ഗവർണർ ബി. രാമകൃഷ്ണറാവു ഡാം രാഷ്ട്രത്തിന് സമർപ്പിക്കുേമ്പാൾ ഉണ്ടായിരുന്നതിൽ കവിഞ്ഞ് എന്തെങ്കിലും കൂട്ടിച്ചേർക്കാനോ കൂടുതൽ ഉപകാരപ്രദമായ രീതിയിൽ വികസിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. പനമ്പിള്ളി ഗോവിന്ദമേനോ​െൻറ മന്ത്രിസഭയാണ് ഡാമിന് നിർമാണ അനുമതി നൽകിയത്. അന്ന് 2.25 കോടി രൂപ ആയിരുന്നു നിർമാണച്ചെലവ്. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കാർഷിക ജലസേചനത്തിനും ശുദ്ധജലത്തിനും മുൻതൂക്കം നൽകി ആരംഭിച്ച പദ്ധതി മണലിപ്പുഴയുടെ കുറുകെയാണ് നിർമിച്ചത്. പീച്ചി ഡാമിൽനിന്ന് ലഭിക്കുന്ന വെള്ളം ഉപയോഗിച്ചാണ് തൃശൂർ കോർപറേഷനിലേക്കും പരിസരത്തെ ഏഴ് പഞ്ചായത്തുകളിലേക്കും ശുദ്ധജലം എത്തിക്കുന്നത്. മുകുന്ദപുരം, തലപ്പിള്ളി, തൃശൂർ, ചാവക്കാട് എന്നിവിടങ്ങളിലെ കൃഷിക്കും പീച്ചിയിൽനിന്ന് കനാൽ വഴിയാണ് വെള്ളമെത്തുന്നത്. 79.25 മീറ്ററാണ് ഡാമി​െൻറ സംഭരണ ശേഷി. എന്നാൽ, ഇപ്പോൾ മണ്ണും മണലും അടിഞ്ഞ് സംഭരണശേഷി കുറഞ്ഞുപോയി. ആരംഭകാലത്ത് ഡാമിനോട് ചേർന്ന് മനോഹര ഉദ്യാനവും സന്ദർശകർക്ക് താമസിക്കാവുന്ന ഗസ്റ്റ്ഹൗസും ഉല്ലാസയാത്രക്ക് ബോട്ട് സൗകര്യവും ഉണ്ടായിരുന്നു. നഗരത്തിലെത്തുന്നവർക്ക് മാനസിക ഉല്ലാസത്തിന് പറ്റിയ സ്ഥലം എന്ന നിലയിലും പീച്ചിഡാം പ്രസിദ്ധമായിരുന്നു. എന്നാൽ, 60 വർഷം പിന്നിടുേമ്പാൾ പഴയ പ്രൗഢിയുടെ ഒാർമകൾ പോലെ അവശേഷിക്കുന്ന പൂന്തോട്ടവും പേരിനുള്ള ഗസ്റ്റ്ഹൗസും സഞ്ചാരയോഗ്യമല്ലാത്ത ബോട്ടും മാത്രമാണ് ഇവിടെയുള്ളത്. മാറിവരുന്ന സർക്കാറുകൾ പല പദ്ധതികളും പ്രഖ്യാപിക്കാറുണ്ടെങ്കിലും ജലവൈദ്യുതി പദ്ധതി മാത്രമാണ് നടപ്പായത്. ഡാമിലെ മണ്ണും മണലും എടുത്ത് നിർമാണ പ്രവർത്തനങ്ങൾക്കും കളിമണ്ണ് ഒാട്ടുകമ്പനികൾക്കും വിതരണം ചെയ്യാനും പദ്ധതി ഉണ്ടായിരുന്നു. മനോഹരമായ ഉദ്യാനം, റോപ്വേ, ജലധാര തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയ സർക്കാറുകൾ സന്ദർശകർക്ക് ഇരിക്കാൻ നല്ല ഒരു സിമൻറ് ബെഞ്ച് പോലും ഒരുക്കിയിട്ടില്ല. മനോഹരമായ ജലാശയത്തിലൂടെയുള്ള യാത്ര ഇവിടെയെത്തുന്ന സന്ദർശകർക്ക് സ്വപ്നം മാത്രമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story