Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവടക്കേ ബസ്...

വടക്കേ ബസ് സ്​​റ്റാന്‍ഡിനോടുള്ള അവഗണനക്കെതിരെ 10ന്​ സമരം

text_fields
bookmark_border
തൃശൂര്‍: വടക്കേ ബസ് സ്റ്റാന്‍ഡ് നവീകരിക്കാതെ കോര്‍പറേഷന്‍ തുടരുന്ന അനാസ്ഥക്കെതിരെ സിറ്റിസണ്‍ എെഗയ്ന്‍സ്റ്റ് കറപ്ഷന്‍ ആന്‍ഡ് ഇന്‍ജസ്റ്റിസ് (കക്കായ്) ഇൗ മാസം 10ന് സമരം നടത്തും. രാവിലെ 10.30ന് സ്റ്റാന്‍ഡ് പരിസരത്ത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സത്യഗ്രഹം നടത്തും. നവംബര്‍ ഒന്നിന് തുറന്ന സംവാദവും നടത്തും. വടക്കേച്ചിറ ബസ് ഹബ് എന്ന പേരില്‍ വികസനപദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് കോര്‍പറേഷന് സമര്‍പ്പിച്ച് 15 മാസം പിന്നിട്ടിട്ടും സ്വകാര്യ പരസ്യ കമ്പനികളുമായുള്ള വിലപേശല്‍ മൂലം ഫയല്‍ ഡെപ്യൂട്ടി മേയറുടെ ഓഫിസില്‍ ഉറങ്ങുകയാണെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സ്റ്റാന്‍ഡില്‍ നിലവിൽ യാത്രക്കാര്‍ക്ക് മഴയും വെയിലും കൊണ്ട് നില്‍ക്കേണ്ട ഗതികേടാണ്. 20 ദിവസം കൊണ്ട് ബാങ്ക് സമര്‍പ്പിച്ച പദ്ധതി അംഗീകരിച്ച് നവീകരണപ്രവർത്തനങ്ങൾ നടത്തുമെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ, അതിനിടെയുണ്ടായ കാലതാമസം സംശയങ്ങള്‍ക്കിടയാക്കുന്നതാണ്. കോ-ഓഡിനേറ്റര്‍ ശ്രീധരന്‍ തേറമ്പിൽ, ആൻറണി ചിറ്റാട്ടുകര, കെ.സി. കാര്‍ത്തികേയൻ, മാത്യു അന്തിക്കാട്, മരുകന്‍ വെട്ടിയാട്ടില്‍ എന്നിവർ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു. ഭജനോത്സവം നാളെ മുതല്‍ തൃശൂർ: പൂങ്കുന്നം പുഷ്പഗിരി സീതാരാമസ്വാമി ക്ഷേത്രത്തില്‍ വ്യാഴാഴ്ച മുതല്‍ എട്ടുവരെ ഭജനോത്സവം നടത്തുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ഭജനമേള വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. രാവിലെ 8.30ന് സൗന്ദര്യ ഭജന്‍മണ്ഡലി അവതരിപ്പിക്കുന്ന സുന്ദരകാണ്ഡം പാരായണം നടക്കും. ആറിന് രാവിലെ ഒമ്പതിന് ഡോ. ഗണേഷി​െൻറ അഷ്ടപദി, 4.30 മുതല്‍ കാര്‍ത്തിക് ജ്ഞാനേശ്വര്‍ അവതരിപ്പിക്കുന്ന നാമസങ്കീര്‍ത്തനം, എട്ടു മുതല്‍ രാജസിംഹന്‍ ഭാഗവതര്‍ അവതരിപ്പിക്കുന്ന ദിവ്യനാമം എന്നിവ ഉണ്ടായിരിക്കും. ഭജനോത്സവ കമ്മിറ്റി പ്രസിഡൻറ് ടി.എസ്. വെങ്കിട്ടറാം, ജനറല്‍ കണ്‍വീനര്‍ സി.എസ്. അജയ്കുമാർ, കണ്‍വീനര്‍ പി.എ. വെങ്കിടേശ്വരന്‍, ട്രഷറര്‍ രാമസ്വാമി എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story